തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ കേന്ദ്രങ്ങളില്‍ ബൗദ്ധിക സ്വത്തവകാശം നിര്‍ബന്ധിത പാഠ്യവിഷയമാക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. സംസ്ഥാന പേറ്റന്റ് സേവന കേന്ദ്രം ഡയറക്ടര്‍ ഡോ.അജിത് പ്രഭുവിന്റെ ‘ ബൗദ്ധിക സ്വത്തും അവകാശങ്ങളും’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനഗവേഷണത്തിന് പുറമെ പുത്തന്‍ കണ്ടുപിടിത്തങ്ങളും സംരംഭങ്ങളും ആരംഭിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബൗദ്ധിക സ്വത്തവകാശ പഠനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ രാധാകൃഷ്ണന്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.സുരേഷ് ദാസ്, ബൗദ്ധിക സ്വത്തവകാശ ഉപദേശകസമിതി ചെയര്മാന് ഡോ വി.പി ബാലഗംഗാധരന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ചെയര്മാന് ഏഴാച്ചേരി രാമചന്ദ്രന്, ഭൗമശാസ്ത്രജ്ഞന്‍ ഡോ.കെ.കെ. രാമചന്ദ്രന്, കുസാറ്റ് പിആര്‍ ഡി ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ വടവാരൂര്‍, ശാസ്ത്ര കൗണ്‍സില്‍ ഡയറക്ടര്‍ പ്രൊഫ.ജോര്‍ജ് വര്‍ഗീസ്, ഡോ കെ.എസ്. ചന്ദ്രശേഖര്‍, അജിത് കെ. ശ്രീധര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: