പോത്തന്‍കോട്: കഴക്കൂട്ടംമുക്കോല പാത ഇരട്ടിപ്പിക്കലിന്റെ നിര്‍രാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റോഡി്റപഖ്വ ഇരുവശങ്ങളിലും തടസ്സമായി നില്ക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എത്തിയ ഉദ്യോഗസ്ഥരെ മരം സംരക്ഷണ സമിതി അംഗങ്ങള്‍ തടഞ്ഞു. വ്യഴാഴ്ച്ച രാവിലെ ആക്കുളം ബൈപ്പാസിലെ ഇന്‍ഫോസിസ് കാമ്പസ്സിനു മുന്നിലാണ് സംഭവം. പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യവനവത്കരണ സമിതി അംഗങ്ങളുമായ ജി. ശങ്കറിന്റെയും ആര്. ശ്രീധറിന്റെയും നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചു മാറ്റുന്നത് തടഞ്ഞത്.
പത്തു ശതമാനത്തില്‍ കൂടുതല്‍ മരങ്ങള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന ദേശീയപാത അധികൃതരുടെ തീരുമാനത്തിനെതിരെയാണ് ഹരിതവാദികള്‍ രംഗത്തുവന്നത്. റോഡു വികസനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ റോഡിന്റെ മീഡിയനില്‍ വരുന്ന മരങ്ങള്‍ നിലനിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 465 മരങ്ങള്‍ മാര്‍ക്ക് ചെയ്തു നല്കി. എന്നാല്‍ പഴയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാത ഇരട്ടിപ്പിക്കല്‍ സാധ്യമല്ലെന്നും പുതിയ കേന്ദ്രനിയമം അനുസരിച്ചുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പരിസ്ഥിതി സൗഹാര്ദ്ദമാണെന്നുമാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. പുതിയ ഹരിത ഹൈവേകള്‍ക്ക് മൊത്തം തുകയുടെ ഒരു ശതമാനം നീക്കിവയ്ക്കാന്‍ വ്യവസ്ഥ ഉണ്ടെന്നും അവര്‍ പറഞ്ഞു.
കഴക്കൂട്ടം മുതല്‍ മുക്കോല വരെ 26.7 കിലോമീറ്റര്‍ വരുന്ന റോഡിന്റെ വീതി 45 മീറ്റര്‍ ആണ്. ഇതില്‍ കഴക്കൂട്ടം മുതല്‍ കോവളം ജംഗ്ഷന് വരെ നിലവിലെ ബൈപ്പസ്സിനു 23 കിലോമീറ്റര്‍ നീളവും ടാര്‍ പരിധിയില്‍ 9 മീറ്റര്‍ വീതിയും ഉണ്ട്. നിലവിലെ റോഡിന്റെ വലതു വശത്തായിട്ടാണ് പുതിയ റോഡു വരുന്നത്. കൂടാതെ റോഡിന്റെ രണ്ടു സൈഡിലും 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകളും ഉണ്ട്. റോഡിന്റെ മധ്യഭാഗത്ത് 4 മീറ്റര്‍ ചുറ്റളവില്‍ മീഡിയനും ഉണ്ട്. സര്‍വീസ് റോഡുവരുന്ന ഭാഗത്തെ നിലവിലുള്ള മരങ്ങള്‍ ഒഴിവാക്കി നിര്‍മാണം നടത്തന്നമെന്നാണ് പരിസ്ഥിതി സ്നേഹികളുടെ പ്രധാന ആവശ്യം.
എന്നാല്‍ ഈ ഭാഗത്തെ മരങ്ങള്‍ നിലനിര്‍ത്തിയാല്‍ റോഡിന്റെ വീതി കുറയ്ക്കേണ്ടി വരുമെന്നും അത് തദ്ദേശവാസികളെ സാരമായി ബാധിക്കുമെന്നും കരാറുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും പരിശോധനകള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: