ഇത്തിത്താനം: സാമൂഹ്യപ്രതിബദ്ധതയില്ലായ്മയും അരാഷ്ട്രീയ ചിന്തയും വെടിഞ്ഞ് യുവാക്കള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് ബിജെപി മേഖലാ സെക്രട്ടറി കെ.ജി രാജ്മോഹന്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച ഇലങ്കാവ് യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളടക്കമുള്ള വികസന-സേവന പരിപാടികള്‍ യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വി.ആര് ശിവദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.കെ ഉദയകുമാര്‍, ബി.ആര് മഞ്ജീഷ്, വി.വി വിനയകുമാര്‍, എം.ജി ഗോപകുമാര്‍, സനല്‍ തട്ടാട്ട്, ദേവരാജ്, ജി.ഗോകുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ജി.ഗോകുല്‍ (പ്രസിഡന്റ്), പി.അര്ജുന് (സെക്രട്ടറി), എം.ജെ അജീഷ്(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: