തൃക്കരിപ്പൂര്‍: ജില്ലയുടെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് കാലാകാലങ്ങളിലായി മുസ്ലിം ലീഗിന്റെ അധീനതയില്‍ ഭരണ ചക്രം തിരിക്കുന്ന പഞ്ചായത്താണ്. യു.ഡി.എഫിന്റെ മുന്നണിയില്‍ മുസ്ലിം ലീഗ് ഭുരിപക്ഷമുള്ള പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മാത്രം വികസനം എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന കാഴ്ച്ചയാണ് വര്‍ഷങ്ങളായി കാണുന്നത്. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ പാടെ അവഗണിക്കുന്ന സമീപനമാണ് തുടര്‍ന്നു പോകുന്നത്. ഹിന്ദുവോട്ടര്‍മാരുള്ള കിഴക്കന്‍ മേഖലയെ വികസനത്തില്‍ തിര്‍ത്തും അവഗണിക്കുന്ന സമിപനമാണ് ഭരണ സമിതിയുടെത് എന്നാല്‍ ഈ വോട്ട് നേടി പ്രതിപക്ഷത്തെത്തിയ സി.പി.എമ്മാകട്ടെ ലീഗിന്റെ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ എന്നും മുട്ടുമടക്കുന്ന സമീപനമാണ് സ്വികരിച്ച് വരുന്നത് 21 വാര്‍ഡുകള്‍ ഉള്ള തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ യുഡിഎഫില്‍ ലിഗിന് 10ഉം കോണ്‍ഗ്രസിന് 5ഉം ജെഡിയുവിന് 4 ലും സിപിഎംന് 5 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി 21 വാര്‍ഡില്‍ മുസ്സിംലിഗിന്റെ പത്തില്‍ ഏഴും വനിതാ സംവരണമായതിനാല്‍ അങ്കലപ്പിലായിരിക്കുകയാണ് ലിഗ് നേതൃത്വം. ഘടക കക്ഷിയായ കോണ്‍ഗ്രസിന്റെ 4 ല്‍ മുന്നും വനിതാ സംവരണമാണ്. എന്നാല്‍ സിപിഎം ജയിച്ചുവന്ന 5 ല്‍ 4 ലും ജനറല്‍ വാര്‍ഡു കളായതും യുഡിഎഫിനെ ആലോസരപ്പെടുത്തുന്നുണ്ട്. യുഡിഎഫും എല്‍ഡിഎഫും മുന്നണിയായിയാണ് മത്സരിക്കുന്നതെങ്കിലും ഘടക കക്ഷിയില്‍പ്പെട്ട ചെറു കക്ഷികളെ തിര്‍ത്തും അവഗണിക്കുന്ന സമിപനമാണ് സ്വികരിച്ച് വരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് സ്വാധിനമുള്ള പ്രദേശങ്ങള്‍ അശാസ്ത്രീയമായിവിഭചിച്ച് മുസിലിം ലിഗിന്
മൃഗിയ ഭുരിപക്ഷമുള്ള വാര്‍ഡുകള്‍ ആക്കി മാറ്റിയിരുന്നു. 5 അംഗങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ ഭരണസമിതിയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒരു വിവേചന കുറിപ്പ് രേഖപ്പെടുത്തുവാനോ ഇറങ്ങിപ്പോക്ക് നടത്തുവാനോ സാധിക്കാത്തത് സിപിഎംന്റെ കഴിവ് കേടായി ജനം വിലയിരുത്തുന്നു. സാങ്കേതീക വിദ്യയില്‍ ഏറെ മുന്നേറിയെന്ന് അവകാശപ്പെടുന്ന പഞ്ചായത്ത് ഭരണ സമിതിയോട് തത്വത്തില്‍ സാധാരണ ജനങ്ങള്‍ക്ക് എന്തുകിട്ടിയെന്ന ചോദ്യമാണ് വോട്ടര്‍ന്മാര്‍ ഉന്നയിക്കുന്നത്. തൃക്കരിപ്പൂരില്‍ ഇന്നും മാലിന്യ പ്രശനങ്ങള്‍ക്കു പരിഹരം കാണാന്‍ സാധിച്ചിട്ടില്ല. കുടാതെ മല്‍സ്യമാര്‍ക്കറ്റ് നവീക്കരണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനകിയ അഭിപ്രായം തേടിയെങ്കിലും ഒരു നടപടിയും മുന്നേട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല നവികരണത്തിന്റെ പേരില്‍ നിലവില്‍ ഉണ്ടായ കെട്ടിടം പോലും പൊളിച്ച് മാറ്റിയിരിക്കുകയാണ്. ഇത് കാരണം പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുറത്ത് പോക്കേണ്ട ഗതിക്കെടിലാണ്. കുടാതെ ഗതാഗത പരിഷ്കരണം നിലവില്‍ വന്നെങ്കിലും ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാനാവാതെ തെരുവില്‍ കിടക്കുകയാണ്. തൃക്കരിപ്പൂര്‍ ബസ്സ്റ്റാ ന്റില്‍ നിര്‍മ്മിച്ച പൊതു ശൗചാലയം ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. അടിസ്ഥാന സ്വകാര്യങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പട്ടിക വര്‍ഗ്ഗ കൊളനികളില്‍ ഇന്നും കുടിവെള്ളം ലഭ്യമല്ല.
നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളിലൊന്നായ സൗജന്യ വൈഫൈ സംവിധാനം രാജ്യത്ത് നടപ്പാക്കാന്‍ ഒരുക്കുമ്പോള്‍ പഞ്ചായത്തിന്റെ ചെലവില്‍ ലക്ഷങ്ങള്‍ ചെലവിട്ട് തൃക്കരിപ്പൂരില്‍ വൈഫൈ സ്ഥാപിച്ച് ഇന്ത്യയിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്ത് എന്ന അവകാശ ചുമതല തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുകയാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി. രാജ്യത്താകെ ഇ-സാക്ഷരതയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനമാണ്. എന്നാല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഇപ്പോഴും കൃത്യമായി ലഭിക്കാത്ത വൈഫൈയുടെ പേരില്‍ വോട്ടു ചോദിക്കുമ്പോള്‍ ഇത് കൊണ്ട് സാധാരണ ജനവിഭാഗത്തിന് എന്ത് പ്രയോജനമെന്ന ജനങ്ങളുടെ മറു ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് യുഡിഎഫ് നേതൃത്വം. നാളിതു വരെ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ച ഇരു മുന്നണികളും തങ്ങളുടെ വീഴ്ച്ച മറച്ചു വെക്കാനുള്ള ശ്രമത്തിലാണെങ്കിലും ഇതിന് എതിരെ മുന്നാം ചേരിയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് തൃക്കരിപ്പൂരിലെ സമ്മതിദായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: