തൊടുപുഴ: ദേശീയ പതാകയെ അപമാനിച്ച് വിദേശിയുടെ കാര്‍ യാത്ര. ഇന്നലെ രാവിലെ പത്തരയോടെ പാലാ- ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു തൊടുപുഴ റൂട്ടിലൂടെ കടന്ന് അംബാസിഡര്‍ കാറിലാണ് ദേശീയ പതാക അപമാനിക്കുന്ന രീതിയില്‍ വച്ചിരുന്നത്. കാറിന് പിന് സീറ്റിനുള്ളില്‍ പതാക തൂക്കിയിട്ട നിലയിലായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനും മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ എബി.ജെ ജോസിന്റെ ശ്രദ്ധയില്‍ ഈ നിയമ ലംഘനം പെട്ടു. എബി പിന്നാലെ എത്തി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിദേശി കാര്‍ നിര്‍ത്തി എബിയെ കയ്യേറ്റം ചെയ്യാന്‍ മുതിരുകയായിരുന്നു.
പിന്നീട് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് കരിങ്കുന്നം സ്റ്റേഷന് ഭാഗത്തേയ്ക്ക് കടന്നു. ഉടന്‍ തന്നെ കരിങ്കുന്നം പോലീസിലും തൊടുപുഴ കണ്ട്രോള് റൂമിലേക്കും വിവരം അറിയിച്ചു. കരിങ്കുന്നം സ്റ്റേഷന് പരിധിയിലെ നടുക്കണ്ടത്ത് വച്ച് കാര്‍ പിടിച്ചെടുത്തെങ്കിലും പതാക കണ്ടെത്താനായില്ല എന്ന കാരണം പറഞ്ഞ് കാര്‍ പോലീസ് പറഞ്ഞയച്ചു. അഡീഷണല്‍ എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഇതിനിടെ കാറില്‍ പതാക അവഹേളിച്ചിരിക്കുന്നതിന്റെ ചിത്രം സഹിതം എബി ഡിജിപിക്ക് പരാതി അയച്ചു. ഈ പരാതി അന്വേഷിക്കണമെന്ന് ഇടുക്കി എസ്.പിയോട് നിര്‍ദ്ദേശിച്ചു. തൊടുപുഴ സി.ഐയോട് സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുകയാണ്.
വിദേശി ഓടിച്ചിരുന്ന കാര്‍ കോഴിക്കോട് സ്വദേശിയുടേതാണ്. ടാക്സി പെര്‍മിറ്റുള്ള കാര്‍ ബാഡ്ജ് ഇല്ലാതെ എങ്ങിനെ വിദേശി ഓടിക്കാനിടയായി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കാതെയാണ് കാര്‍ പറഞ്ഞുവിട്ടത്. കരിങ്കുന്നം എസ്.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് ലഭിക്കുന്ന വിവരം. കോട്ടയത്തുനിന്നാണ് വിദേശി കാറില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ ഭാഗങ്ങളില്‍ പോലീസ് സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. സംഭവത്തെക്കുറിച്ച് ജില്ല സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: