കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധി ചിത്രപ്രദര്‍ശനം ചരിത്രത്തിലെ ഒരു സുവര്‍ണ കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലായി. ഗാന്ധിജിയുടെ നൂറോളം അപൂര്‍വ ചിത്രങ്ങളാണ് മഹാത്മാ മന്ദിരത്തില്‍ നടത്തിയ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന് ഉദ്ഘാടനം നിര്‍വഹിച്ചു. മഹാത്മജിയുടെ കുട്ടിക്കാലം, അഭിഭാഷക ജീവിതം, ദേശീയ നേതാവെന്ന നിലയിലുള്ള ആദ്യ ചുവടുകള്‍, ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, മൗലാന ആസാദ്, സര്‍ദാര്‍ പട്ടേല്‍, മൗണ്ട് ബാറ്റണ്‍ പ്രഭു തുടങ്ങിയ പ്രമുഖരോടൊപ്പമുള്ള ചിത്രങ്ങള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍, വ്യക്തിജീവിതത്തിലെ അപൂര്‍വ നിമിഷങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പ്രത്യേക ശ്രദ്ധ നേടി. പ്രദര്‍ശനത്തിന് മികച്ച ജനപങ്കാളിത്തവുമുണ്ടായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, മഹാത്മാ മന്ദിരം സെക്രട്ടറി ടി.വി.സുരേന്ദ്രന്, ടി.എന്‍.ലക്ഷ്മണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: