അമ്പലപ്പുഴ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രധാന രാഷ്ട്രീയ പാര്ര്ട്ടികള് ഉള്‍പ്പെടെ നെട്ടോട്ടമോടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷിക്കുന്നത് ആഴ്ചകള്‍ മാത്രമാണ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം പ്രചരണത്തിന് ഇനി അധികസമയവുമില്ല. അപൂര്‍വ്വം ചില വാര്‍ഡുകളില്‍ മത്രമാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമായിരിക്കുന്നത്.
ഭൂരിഭാഗം വാര്‍ഡുകളിലും വിജയ സാദ്ധ്യതയുള്ള വനിതകളെ തേടി പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ പരക്കം പായുകയാണ്. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലുമൊന്നും മുന്‍ പരിചയമില്ലാത്ത വീട്ടമ്മമാരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടി വരുന്നത്. അടുക്കളഭരണം നടത്തിയിരുന്ന വീട്ടമ്മമാര്‍ നാടും പഞ്ചായത്തും ഭരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്.
വനിതകള്‍ക്കായി 50 ശതമാനം നീക്കിവെച്ചതോടെ രാഷ്ട്രീയ നേതൃത്വമാണ് കുഴയുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട ദിവസങ്ങള്‍ ആയിട്ടും പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള തീരുമാനമായിട്ടില്ല. പ്രചരണത്തിനുള്ള അവസരം ഓരോ ദിവസം കഴിയും തോറും കുറഞ്ഞുവരുകയാണ്. സ്ത്രീസംവരണം 50 ശതമാനം ആക്കിയതോടെ പൊതുപ്രവര്‍ത്തനരംഗത്ത് നില്ക്കുന്ന കഴിവുള്ളയുവാക്കളുടെ അവസരം നഷ്ടമായെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
അടുക്കളയില്‍ വീട്ടമ്മമാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും അവിടെനിന്നും ഭരണത്തിലേക്കും വരുമ്പോള്‍ എന്താകും അവസ്ഥയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: