കാട്ടാക്കട:പുണ്യനദികളുടെ നാമം കടംകൊള്ളുകയാണ് കാട്ടാക്കടയിലെ റോഡുകള്‍.ഗാന്ധി ജയന്തി ദിനം മുതലാണു പൂവച്ചല്‍ പഞ്ചായത്തിലെ കാട്ടാക്കട മാര്കാട്ടാക്കട:പുണ്യനദികളുടെ നാമം കടംകൊള്ളുകയാണ് കാട്ടാക്കടയിലെ റോഡുകള്‍.ഗാന്ധി ജയന്തി ദിനം മുതലാണു പൂവച്ചല്‍ പഞ്ചായത്തിലെ കാട്ടാക്കട മാര്‍ക്കറ്റ് റോഡ് വാര്‍ഡിലെ തെരുവുകള്‍ക്ക് നദികളുടെ പേരുകള്‍ നല്കി ഗ്രാമീണ ജനത ചരിത്രം കുറിച്ചത്.പ്രത്യേക ഗ്രാമ സഭ കൂടിയാണ് ഈ നവീന ആശയം പഞ്ചായത്തധികൃതരും നാട്ടുകാരും ചേര്‍ന്ന് നടപ്പിലാക്കിയത്.
ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ നറുക്കെടുപ്പിലൂടെ ഓരോ പേരുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു.കല്ലാര്‍,സത്ലജ്,കൃഷ്ണ,മണിമല,ബിയാസ്,കാവേരി,ബ്രഹ്മപുത്ര,കടലുണ്ടി,മയ്യഴി,ചാലക്കുടി,കല്ലായി,ഇത്തിക്കര,പമ്പ,നെയ്യാര്‍ തുടങ്ങി 23 നദികളുടെ പേരുകളാണ് വാര്‍ഡിലെ ഇടവഴികള്‍ക്കും ചെറു വഴികള്‍ക്കും തെരുവുകള്ക്കുമായി തിരഞ്ഞെടുത്തത്.
ഭാരതീയ സംസ്കൃതിയുടെ അടയാളങ്ങളായ നദികള്‍ മനുഷ്യ ജീവന്റെ നിലനില്‍പ്പിന്റെ തന്നെ പ്രധാന ഘടകമാണ്.നദികളെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും പഠിക്കുവാനും തലമുറകളെ ഓര്‍മ്മിപ്പിക്കുവാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് ഗ്രാമസഭാ അംഗങ്ങള്‍ പറയുന്നു.നദികളുടെ പേരില്‍ അറിയപ്പെടുന്ന വഴികളിലൂടെ സഞ്ചരിക്കുവാന്‍ കഴിയുന്നതു തന്നെ സുകൃതമാണെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: