കണ്ണൂര്‍: ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിച്ചാര്‍ഡ് ഹെക്ക് കണ്ണൂരില്‍ പൗര സ്വീകരണം നല്കി. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ കണ്ണൂരിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന് അധ്യക്ഷത വഹിച്ചു. കണ്ണൂരിന്റെ വിവിധ ആവശ്യങ്ങളടങ്ങുന്ന വികസന രേഖ സ്വീകരണ സംഘാടക സമിതി ചെയര്മാന് മഹേഷ് ചന്ദ്രബാലിക യോഗത്തില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടി, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കും തല, ആര്‍എസ്സ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബല്‍റാം, കേരള കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡണ്ട് ജോയിസ് പുത്തന്‍പുര, കേരള കോണ്‍ഗ്രസ് പിസി വിഭാഗം ജില്ലാ പ്രസിഡണ്ട് വര്‍ക്കി പട്ടപ്പാറ, എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ചെമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് സുശീല്‍ ആറോണ്‍, കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എ.സുജിത്, റോട്ടറി ക്ലബ് പ്രസിഡണ്ട് സോമശേഖരന്‍, കെടിഒ പ്രസിഡണ്ട് സി.വി.ശബരീദാസ്, നമ്പ്യാര്‍ മഹാസഭാ പ്രസിഡണ്ട് രാജേഷ് നമ്പ്യാര്‍, ടിഒവി ശങ്കരന് നമ്പ്യാര്‍, വാണിയ സമുദായ സമിതി ജില്ലാ പ്രസിഡണ്ട് വിജയന് നായര്‍, പട്ടികജാതി സമാജം ജനറല്‍ സെക്രട്ടറി കുഞ്ഞമ്പു, പത്മശാലിയ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.വിജയന്, ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് ലസ്ലി പിന്റോ, വെള്ളോറ രാജന് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
കേരളത്തിന്റെ സമഗ്ര വികസനത്തിനായി തന്നാലാവുന്നവിധം പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ റിച്ചാര്‍ഡ് ഹേ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെയും ബദ്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയില്‍പെടുത്തി ആവശ്യമായവ നേടിയെടുക്കാന്‍ കഠിപ്രയത്നം നടത്തും. കണ്ണൂരിന്റെ ടൂറിസം മേഖല, റെയില്‍വേ വികസനം, റോഡ് വികസനം, തലശ്ശേരി മൈസൂര്‍ റെയില്‍പാത, വിവിധ ബൈപ്പാസ് റോഡുകള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തിന്റെ വികസനത്തിനായി എത്ര പണം തരാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കിലും അവ ഏറ്റെടുത്ത് നടത്താനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കാത്തതാണ് പലതും തടസ്സപ്പെടാന്‍ കാരണമാകുന്നത്.
കണ്ണൂരിലെ മറ്റ് എംപിമാരുമായി സഹകരിച്ച് വികസന പ്രവര്‍ത്തനത്തിനായി ശ്രമിക്കും. ലോകം മുഴുവന്‍ ശ്രദ്ധേയനായി മാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനും കൈയ്യയഞ്ഞ് സഹായിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ചടങ്ങില്‍ സ്വാഗതവും അഡ്വ.വി.രത്നാകരന് നന്ദിയും പറഞ്ഞു. നേരത്തെ കണ്ണൂരിന്റെ വികസന രേഖ അവതരിപ്പിച്ചുകൊണ്ട് സംഘാടക സമിതി ചെയര്മാന് കൂടിയായ മഹേഷ്ചന്ദ്രബാലിക അവതരിപ്പിച്ച വിഷയങ്ങളിലും സത്വരശ്രദ്ധയുണ്ടാകുമെന്നും റിച്ചാര്‍ഡ് ഹെ പറഞ്ഞു.
കണ്ണൂര്‍ വിവാനത്താവള റണ്‍വേ 4000മീറ്ററായി ഉയര്‍ത്തുക, കണ്ണൂരില്‍ ഹബ്ബ് എയര്‍പോര്‍ട്ട് അനുവദിക്കുക, ദേശീയ പാത വികസനം നടപ്പിലാക്കുക, തലശ്ശേരിമാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുക, എക്സപ്രസ് വേ, റെയില്‍വേ വികസനം, തലശ്ശേരി കണ്ണൂര്‍ റെയില്‍വേസ്റ്റേഷനുകളുടെ വികസനം, തലശ്ശേരി മൈസൂര്‍ പാത നടപ്പിലാക്കുക, സ്മാര്‍ട്ട് സിറ്റി, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് എന്നിവ കണ്ണൂരില്‍ അനുവദിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് വികസന രേഖയില്‍ ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: