ആലപ്പുഴ: രണ്ടുപെണ്‍കുട്ടികളെയും വിധി തളര്‍ത്തിയെങ്കിലും അവരെ വളര്‍ത്താനായി ജിവീതം ഉഴിഞ്ഞുവച്ച അമ്മയ്ക്ക് ആശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടി തടസ്സപ്പെടുത്താന്‍ സിപിഎമ്മുകാര്‍ രംഗത്തെത്തിയത് വിവാദമായി. കൊറ്റം കുളങ്ങര വാര്‍ഡ് ലക്ഷ്മീഭവനത്തില്‍ പി.എസ്.ശെല്‍വത്തിന് വീടു നിര്‍മ്മിച്ചു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി വേലിയാകുളത്ത് മൂന്നുസെന്റ് മിച്ചഭൂമി സര്‍ക്കാര്‍ പതിച്ചുകൊടുത്തു. ഇത് അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി തിരിക്കാനെത്തിയപ്പോഴാണ് പ്രദേശവാസികളായ ചില സിപിഎമ്മുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
പ്രദേശത്തെ മരങ്ങള്‍ വെട്ടിനീക്കാന്‍ അനുവദിക്കില്ലെന്നും ഭൂമി പതിച്ചുകൊടുക്കരുതെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. പിന്നീട് പോലീസ് സംരക്ഷണയിലാണ് ഭൂമി അളന്നു തിരിച്ചത്. ശെല്‍വത്തിന്റെ മക്കളായ മൈഥിലി (11), മധുമിത(9) എന്നിവര്‍ ശരീരം പൂര്‍ണമായും തളര്‍ന്ന് കിടപ്പിലാണ്.
സ്ഥിരജോലിയില്ലാത്ത ശെല്‍വം സുമനസുകളുടെ സഹായത്തോടെയാണ് മക്കളുടെ ചികിത്സ പോലും നടത്തുന്നത്. ഇതിനിടെയാണ് സ്വന്തമായി കയറിക്കിടക്കാനുള്ള വീടുപോലും ഇല്ലാതാക്കാന്‍ ഒരുവിഭാഗം സിപിഎമ്മുകാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: