ആലപ്പുഴ: പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ ഒരാഴ്ചയ്ക്കകം തുടങ്ങുമെന്ന് അറിയുന്നു. കാര്‍ഡിലെ വിവരങ്ങളുടെ പ്രിന്റ് എടുത്തു റേഷന്‍ കടകള്‍ വഴി നല്കി ഉപഭോക്താവിനു തെറ്റുതിരുത്താനുള്ള നടപടിയാണിത്. ഓണ്‍ ൈലനായി തെറ്റുതിരുത്താന്‍ സാധിക്കാത്തവര്‍ക്കും കാര്‍ഡിലെ വിവരങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനുള്ളവര്ക്കും ഇതിലൂടെ അവസരം ലഭിക്കും.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഈ നടപടി ജില്ലയില്‍ ആരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പ്രിന്റ് കോപ്പികള്‍ എത്താന്‍ വൈകി.തിരുത്തല്‍ ഫോറത്തില്‍ തെറ്റുകള്‍ ഏറെസംഭവിച്ചതിനാലാണ് നടപടി ക്രമങ്ങള്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ ഫോമിലാണ് പിശകുകള്‍ കടന്നുകൂടിയത്.
അച്ഛനെ അമ്മയാക്കിയും അമ്മയെ ചെറുമകളാക്കിയും, തെങ്ങുകയറ്റത്തൊഴിലാളിയെ ബീടെക് എന്ജിനിയറാക്കിയും മറ്റുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാക്കിയാണ് റേഷന്‍ കാര്‍ഡിന്റെ വെബ്സൈറ്റ് കോപ്പി പുറത്തുവിട്ടത്. വയസിന്റെയും വരുമാനത്തിന്റെയും ഏറ്റക്കുറച്ചിലുണ്ട്. തെറ്റു തിരുത്തി നല്‍കുന്നതിന് ആവശ്യമായ സ്ഥലം ഫോമിലില്ല. തെറ്റുതിരുത്താന്‍ പുറത്തുവിട്ടിട്ടുള്ള കോപ്പിയില്‍ അഞ്ചില്‍ അധികം തെറ്റുകളാണ് കടന്നുകൂടിയിട്ടുള്ളത്. ഇത് തിരുത്താനുള്ള സ്ഥലവും ഇല്ലാത്ത സ്ഥിതിയാണ്.
ഒരാഴ്ചയ്ക്കകം ജില്ലയില്‍ പ്രിന്റ് ഔട്ടുകള്‍ എത്തുമെന്നും സിഡിറ്റില്‍ നിന്നു പ്രിന്റ് എത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലെ കാലതാമസമാണു തെറ്റുതിരുത്തല്‍ വൈകുന്നതിനു കാരണമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പുതിയ കാര്‍ഡുകള്‍ തയാറാക്കുന്നതിനുള്ള വിവരങ്ങളുടെ ഡേറ്റാ എന്‍ട്രി സിഡിറ്റും കുടുംബശ്രീയും ചേര്‍ന്നാണു പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: