കണ്ണൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ആകെ 2434 പോളിങ്ങ് ബൂത്തുകള്‍ സജ്ജീകരിക്കും. ഇതില്‍ 1994 ബൂത്ത് ഗ്രാമപഞ്ചായത്തുകളിലും 297 നഗരസഭകളിലും 149 കണ്ണൂര്‍ കോര്‍പ്പറേഷനിലുമാണ്. പോളിങ്ങ് ഡ്യൂട്ടിക്കായി 12000 ത്തോളം ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. ഇത്തവണ ഇ ഡ്രോപ്പ് സംവിധാനം വഴിയായിരിക്കും പോളിങ്ങ് ഉദ്യോഗസ്ഥരെ നിയമിക്കുക.
71 ഗ്രാമപഞ്ചായത്തുകളിലെ 1166 വാര്‍ഡുകളിലേക്കും 11 ബ്ലോക്കുപഞ്ചായത്തുകളിലെ 149 വാര്‍ഡുകളിലേക്കും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ 24 വാര്‍ഡുകളിലേക്കും 8 നഗരസഭകളിലെ 289 വാര്‍ഡുകളിലേക്കും കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 വാര്‍ഡുകളിലേക്കുമാണ് നവംബര്‍ 2 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആവശ്യമായ ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ ആകെ 1827304 വോട്ടര്‍മാരാണുളളത്. 847331 പുരുഷന്, 979969 സ്ത്രീകളും 4 ഭിന്നലിംഗ വോട്ടര്‍മാരുമാണുളളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ വിവരം. 71 ഗ്രാമപഞ്ചായത്തുകളിലായി 1166 വാര്‍ഡുകളുണ്ട്. ഇതില്‍ 596 വനിതാ വാര്‍ഡും, 3 എസ്സി വനിതയും, 3 എസ്ടി വനിതയും, 54 എസ്സി ജനറലും, 19 എസ്ടി ജനറലും 491 ജനറല്‍ വാര്ഡുമാണുളളത്. 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 149 വാര്‍ഡുകളില്‍ 78 വനിത, 7 എസ്സി ജനറല്‍, 4 എസ് ടി ജനറല്‍, 60 ജനറല്‍ വാര്ഡുമാണുളളത്. 24 വാര്‍ഡുകളുളള ജില്ലാ പഞ്ചായത്തില്‍ 12 വനിതാ വാര്‍ഡും, 1 എസ്സി ജനറലും, 11 ജനറലുമാണുളളത്. 8 നഗരസഭകളിലായി 289 വാര്‍ഡുകളുണ്ട്. ഇതില്‍ 146 വനിതാ വാര്‍ഡും, 4 എസ്സി വനിതാ വാര്‍ഡും, 8 എസ്സി ജനറല്‍ വാര്‍ഡും ഒരു എസ്ടി ജനറല്‍ വാര്‍ഡും 130 ജനറല്‍ വാര്ഡുമാണുളളത്. 55 വാര്‍ഡുകളുളള കോര്‍പ്പറേഷനില്‍ 26 വനിത, 2 എസ്സി വനിത, 1 എസ് സി ജനറല്‍, 26 ജനറല്‍ വാര്ഡുമാണുളളത്. ആകെ 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1683 വാര്‍ഡുകളും, 858 വനിതാ വാര്‍ഡും 9 എസ്സി വനിതാ വാര്‍ഡും 3 എസ്ടി വനിതാ വാര്‍ഡും 71 എസ്സി ജനറല്‍ വാര്‍ഡും 24 എസ്ടി ജനറല്‍ വാര്‍ഡും 718 ജനറല്‍ വാര്‍ഡുമുണ്ട്.
ജില്ലയില്‍ 20 വിതരണ സ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുളളത്. ഇതില്‍ 11 എണ്ണം ബ്ലോക്ക് തലത്തിലും, 8 എണ്ണം നഗരസഭയ്ക്കും 1 കോര്‍പ്പറേഷനും വേണ്ടിയുളളതാണ്. ഗ്രാമ-ബ്ലോക്ക്-ജില്ലാ-നഗരസഭാ കോര്‍പ്പറേഷനുകള്‍ക്കായി 96 വരണാധികാരികളെ നിയമിച്ചു. ജില്ലയില്‍ ആകെ അനുവദിച്ച 8250 ബാലറ്റ് യൂണിറ്റുകളുടെയും 2750 കണ്ട്രോള് യൂണിറ്റുകളുടെയും ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയായി. ബാലറ്റ് ലാബലുകള്‍ അച്ചടിക്കുന്നതിനായി കണ്ണൂര്‍ ഗവ.പ്രസ്സില്‍ 3 പുതിയ അച്ചടി മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും 2000 രൂപയും ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കും 3000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. ഈ മാസം 14 വരെ രാവിലെ 11 നും വൈകിട്ട് 3 മണിക്കും ഇടയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 15 ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുളള അവസാന തീയതി 17. പോളിങ്ങ് സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 വരെയാണ്. വോട്ടെണ്ണല്‍ നവംബര്‍ 7 ന് 8 മണിക്ക് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലേക്ക് 10000 രൂപയും ബ്ലോക്ക്-നഗരസഭകളിലേക്ക് 30000 രൂപയും ജില്ലാ പഞ്ചായത്തിലേക്കും കോര്‍പ്പറേഷനിലേക്കും 60000 രൂപ വീതവും സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാം. മാതൃകാ പെരുമാറ്റചട്ടം, ആന്റി ഡിഫേസ്മെന്റ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം, പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലനം, ക്രമസമാധാന പാലനം, മീഡിയ തുടങ്ങിയവകള്‍ക്കായി ജില്ലയില്‍ പ്രതേ്യകം ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. ജില്ലയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംംം.സമിിൗൃ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്, അസി. കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: