കാസര്‍കോട്: കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ 66 കേസുകളെടുത്തു. 2,30,000 രൂപ വിവിധ വാഹനങ്ങളില്‍ നിന്നായി പിഴയീടാക്കി. അമിതഭാരം കയറ്റിയ 14മണല്‍ വാഹനങ്ങള്‍ ക്കെതിരെ കേസ്സെടുക്കുകയും പിഴയീടാക്കുകയും ചെയ്തു. കേരളത്തിനകത്ത് അനധികൃത സര്‍വീസ് നടത്തിയ രണ്ട് നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെയും കേസ്സെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വി.വേണുഗോപാല്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സുനേഷ് പുതിയവീട്ടില്‍, ബിജു പി.വി എന്നിവര്‍ നേതൃത്വം നല്കി. രാത്രികാല വാഹനപരിശോധന തുടരുമെന്ന് കാസര്‍കോട് ആര്‍ടിഒ പി.എച്ച് സാദിഖലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: