നീലേശ്വരം: മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴിത്തല പുലിമുട്ട് പ്രദേശത്ത് തീരദേശ പോലീസ് സ്റ്റേഷനു വേണ്ടി നിര്‍മ്മിച്ച കെട്ടിടം നോക്കുകുത്തിയായിട്ട് വര്‍ഷം തികയുന്നു. കടലിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് യഥാ സമയം അധികൃതരില്‍ നിന്നും അടിയന്തിര സഹായം ലഭിക്കുന്നില്ലെന്ന് എന്നും പരാതിയാണ്. സ്റ്റേഷനിലേക്കുള്ള റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാത്തതാണ് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനത്തിന് തടസ്സമായി നിന്നിരുന്നത്. റോഡിനുള്ള അനുമതി ലഭ്യമായ സ്ഥിതിക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പോലീസ് സ്റ്റേഷന് യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.
അഴിത്തല പുലിമുട്ട് പ്രദേശത്ത് തീരദേശ പോലീസ് സ്റ്റേഷനു വേണ്ടി നിര്‍മ്മിച്ച കെട്ടിടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: