കാസര്‍കോട്: മാങ്ങാട് ബാലകൃഷ്ണന് വധത്തില്‍ സിപിഎം നടത്തുന്ന സമരങ്ങള്‍ വെറും നേര്‍ച്ച സമരങ്ങളാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഷിബു ഡിസിസി നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും സിപിഎം നേതാക്കള്‍ കാണിക്കുന്ന മൗനം അവര്‍ തമ്മിലുള്ള ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അത് കൊണ്ടാണ് സിപിഎം നേതൃത്വം കോണ്‍ഗ്രസ്സിനെതിരെ ഒന്നും മിണ്ടാത്തത്. സിപിഎം എന്ത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയ്യാറാകാത്ത്. ബാലകൃഷ്ണന്റെ കുടുംബത്തോട് സിപിഎം നീതികാണിക്കുന്നുണ്ടെങ്കില് സിബിഐ അന്വേഷണം ആവശ്യപ്പെടണം. സിപിഎം കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ച് വെറും പ്രഹസനം മാത്രമാണ്. ബാലകൃഷ്ണന്റെ കുടുംബം സിപിഎം നേതൃത്വത്തെ വിശ്വസിച്ച് മുന്നോട്ട് പോയാല്‍ അവര്‍ വഞ്ചിക്കപ്പെടും. കുടുംബം സ്വതന്ത്രമായി ഈ വിഷയത്തില്‍ സമരവുമായി മുന്നോട്ട് വരണം. ബാലകൃഷ്ണന്റെ കുടുംബം സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിയമ നടപടകളുമായി മുന്നോട്ട് പോകുകയോ, സമരവുമായി രംഗത്ത് വരികയോ ചെയ്താല്‍ സത്യം തെളിയാന്‍ മുഴുവന്‍ പിന്തുണയും നല്കാന് ബിജെപി തയ്യാറാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: