അമ്പലപ്പുഴ:: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ചക്രം ഇളകി ബസ് ചരിഞ്ഞ് ഓടി. ഡ്രൈവറുടെ മനോധൈര്യം മൂലം യാത്രക്കാര്‍ രക്ഷപെട്ടു. പുന്നപ്ര ദേശീയ പാതയില്‍ കുറവന്തോട് മുസ്ലീംപള്ളിക്കു സമീപമായിരുന്നു സംഭവം. ഇന്നലെ രാവിലെ എട്ടേകാലോടെ ആലപ്പുഴയില്‍ നി്നനും കായംകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഓഡിനറി ബസ് ഇടതുഭാഗത്തേക്ക് ചെരിഞ്ഞ് മൂന്നു ചക്രത്തില്‍ കുറച്ചുദൂരം ഓടി. ബസിന്റെ പിന്‍വാതില്‍ താഴെ റോഡിലുരയുകയും യാത്രക്കാര്‍ പേടിച്ച് നിലവിളിക്കുകയും ചെയ്തു. ഡ്രൈവറുടെ കഠിനശ്രമം മൂലം ബസ് റോഡ്സൈഡില്‍ ചവിട്ടി നിര്‍ത്തി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബസിലെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിടുകയായിരുന്നു. ബസിന്റെ കാലപ്പഴക്കമാണ് കാരണമെന്ന് പറയപ്പെടുന്നു. വന്‍ദുരന്തമാണ് ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: