ആലപ്പുഴ: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലംഘനം പരിശോധിക്കാനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി രാഷ്ട്രീയ കക്ഷി പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി ജില്ലാ ലോ ഓഫീസര്‍ എസ്.എ. സജീവനെ നോഡല്‍ ഓഫീസറായി നിയമിച്ചു.
രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജി. സഞ്ജീവ് ഭട്ട്, അഡ്വ. പി.ആര്. പവിത്രന്, വി. ശ്രീജിത്ത്, ജി. വേണുഗോപാല്‍, അഡ്വ. ബി. ഗിരീഷ്, ബാബു ഷെരീഫ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ രാജന് സഹായ്, ഡിവൈ.എസ്.പി. എന്‍. പാര്ഥസാരഥിപ്പിള്ള, സീനിയര്‍ സൂപ്രണ്ട് ജെ. ശ്രീലത, ജൂനിയര്‍ സൂപ്രണ്ട് സലില കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: