കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയമിച്ചു. ബ്ലോക്ക്, റിട്ടേണിങ്ങ് ഓഫീസര്‍ എന്ന ക്രമത്തില്‍. കല്ല്യാശ്ശേരി-ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്, കണ്ണൂര്‍, പയ്യന്നൂര്‍-ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസര്‍, തളിപ്പറമ്പ-അസി.ഡവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍), ഇരിക്കൂര്‍-ഇന്‍സ്പെക്ടിങ്ങ് അസി.കമ്മീഷണര്‍(ഇന്റലിജന്‍സ്), കണ്ണൂര്‍-ജോയിന്റ് രജിസ്ട്രാര്‍ (ഓഡിറ്റ്), എടക്കാട്-ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, തലശ്ശേരി-സബ് കലക്ടര്‍, കൂത്തുപറമ്പ – ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറി ഡവലപ്മെന്റ്, പാനൂര്‍-അസി.കമ്മീഷണര്‍(അസസ്സ്മെന്റ്), ഇരിട്ടി -ജോയിന്റ് രജിസ്ട്രാര്‍, പേരാവൂര്‍-ജില്ലാ ലേബര്‍ ഓഫീസര്‍.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ചാര്‍ജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരായി. അസിസ്റ്റന്റ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍-പെരുമാറ്റച്ചട്ടം, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) വി.പി.മുരളീധരന്- ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ്, എഡിഎം ഒ.മുഹമ്മദ് അസ്ലം-ലോ & ഓര്‍ഡര്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ വിതരണം കണ്ണൂര്‍ നഗരസഭ സിഎ പി.എം.ബാബുരാജ്-നിരീക്ഷകന്, ഡെപ്യൂട്ടി കലക്ടര്‍(ഡിഎം) എന്‍.ശശികുമാര്‍-വോട്ടിങ്ങ് മെഷീന് മാനേജ്മെന്റ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ)പി.കെ.സുധീര്‍ ബാബു-പോളിങ്ങ് ഓഫീസര്‍മാര്‍ക്കുളള പരിശീലനം, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്-ഇ ട്രെന്റ്, പോളിങ്ങ് സ്റ്റേഷന് മാപ്പിങ്ങ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്-മീഡിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: