അമ്പലപ്പുഴ: ട്രെയിലര്‍ തിരിക്കുന്നതിനിടയില്‍ കുരുങ്ങി. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അമ്പലപ്പുഴ ഇരട്ടകുളങ്ങര ക്ഷേത്രത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പുന്നപ്രയിലെ ഒരു ഷോറൂമിലേക്ക് കാറുമായി വന്ന ട്രെയിലര്‍ ലോറി മേല്‍പ്പാലത്തിന് തെക്ക് ഭാഗത്ത് തിരിക്കുന്നതിനിടയില്‍ കുരുങ്ങുകയായിരുന്നു. ലോറിപിന്നിലേക്ക് എടുത്തു ലോറി മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്‍ചക്രം താഴ്ന്നതോടെയാണ് ഗതാഗതം തടസപ്പെട്ടത്. അമ്പലപ്പുഴ പോലീസ് എത്തി അഗ്നിശമന സേനയുടെ സഹായത്താല്‍ വാഹനം നീക്കം ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു.
ഇതോടെ മറ്റു വാഹനങ്ങള്‍ക്ക് പോകാനാവാതെ തടസ്സപ്പെട്ടു. ചെറിയവാഹനങ്ങള്‍ തീരദേശപാതയിലൂടെ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു. ദൂരദേശത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണുക്കൂറുകളോളം കുരുങ്ങി കിടന്നു. ആലപ്പുഴയില്‍ നിന്നും തെക്കോട്ടേക്ക് പോകേണ്ട ബസുകള്‍ ചങ്ങനാശേരി വഴിയും തെക്ക് നിന്നും വരുന്ന വാഹനങ്ങള്‍ ഹരിപ്പാട് നിന്നും ഗതിമാറ്റിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചു. രാവിലെ ഏഴോടെ രണ്ടു ക്രയിനുകള്‍ ഉപയോഗിച്ച് ട്രെയിലര്‍ മാറ്റിയതിനുശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: