കാസര്‍കോട്: ജില്ലയില്‍ നടപ്പിലാക്കുന്ന സോളാര്‍ പവര്‍ പ്രൊജക്ടിനുവേണ്ടി കെ.എസ്.ഇ. ബിക്ക് ഭൂമി അളന്ന് തിട്ടപ്പെടു ത്തികൊടുക്കുന്നതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം താലൂക്കിലെ പൈവ ളികെ, ചിപ്പാര്‍, മീഞ്ച വില്ലേജുകളില്‍ ഒക്ടോബര്‍ 8,9 തീയതികളില്‍ അദാലത്ത് നടത്തും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണിവരെ പൈവളികെ, മീഞ്ച വില്ലേജ് ഓഫീസുകളിലാണ് അദാലത്ത് നടത്തുന്നത്. പൈവളികെ വില്ലേജിലെ 212,213,214, 215,216,217,218,220, 221,222, 223, 224, 14,16,17,18, 19,20,21,232,233,234 എന്നീ സര്‍വ്വെ നമ്പറുകളിലെ സ്ഥലങ്ങളിലും, ചിപ്പാര്‍ വില്ലേജിലെ 1,5,6,7,8,9,13 എന്നീ സര്‍വ്വെ നമ്പറുകളിലെ സ്ഥലങ്ങളിലും, പരിശോധനയില്‍ പലരും ഭൂമി കൈവശം വെച്ച് വരുന്നതായി കാണുന്നില്ല. ഈ സര്‍വ്വെ നമ്പറുകളില്‍ ഭൂമി പതിച്ച് കിട്ടിയവരും കൈമാറി കൈവശം വെയ്ക്കുന്നവരും, ഭൂമിയില്‍ അവരുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം എട്ടിന് പൈവളികെ വില്ലേജ്ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണം. മീഞ്ചവില്ലേജിലെ 111,113,115, 116, 117,118,126,131,132,133,134,135 എന്നീ സര്‍വ്വെ നമ്പറുകളിലെ സ്ഥലങ്ങളുടെ അവകാശികള്‍ ഒമ്പതിനും മീഞ്ച വില്ലേജ് ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ സ്ഥലത്തിന്റെ ഉടമാവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം പങ്കെടുക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്ക് ഈ സര്‍വ്വെ നമ്പറുകളിലെ ഭൂമിയില്‍ അവകാശങ്ങള്‍ ഉന്നയിക്കാന്‍ രേഖകള്‍ ഇല്ലെന്ന അനുമാനത്തില്‍ പുതിയൊരു ഉത്തരവ് ഇല്ലാതെതന്നെ ഭൂമിയുടെ അവകാശം റദ്ദ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: