കാസര്‍കോട്: ചെമ്മനാട് ഗ്രമപഞ്ചായത്തിലെ 22 വാര്‍ഡായ ചളിയങ്കോടിന്റെ ഒന്നാം ഭാഗത്തെ വോട്ടെടുപ്പ് കേന്ദ്രം കഴിഞ്ഞ തവണ പരവനടുക്കം ഗവ.ഹൈസ്കൂളിലായിരുന്നു. പുതുക്കി പട്ടിക പ്രകാരം വോട്ടെടുപ്പ് കേന്ദ്രം മേല്‍പ്പറമ്പ് ചന്ദ്രഗിരി ഹൈസ്കുളിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് ബിജെപി ഉദുമ മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
തായനൂര്‍, മണിയങ്ങാനം, കോളിയാട്ട് എന്നീ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും. ലീഗ് ഭൂരിപക്ഷ കേന്ദ്രത്തിലേക്ക് വോട്ടെടുപ്പ് കേന്ദ്രം മാറ്റുകവഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് മണ്ഡലം ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇത് വഴി വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: