കോഴിക്കോട്: കഞ്ചാവ് വേട്ടയ്ക്ക് പോയ ഷാഡോ പൊലീസുകാര്‍ക്ക് മൂന്നംഗസംഘത്തിന്റെ മര്‍ദ്ദനം. ഷാഡോ പൊലീസ് അംഗങ്ങളായ രമേശ് ബാബു, ആഷിക്, മഹേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45 ഓടെ പുതിയനിരത്ത് വച്ചായിരുന്നു സംഭവം.
കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ സ്ഥലത്തെത്തിയത്. സ്ഥലത്ത് മൂന്ന് പേരുണ്ടായിരുന്നു. പൊലീസുകാര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് സ്ഥലത്തുണ്ടായിരുന്ന ഈ മൂന്നംഗസംഘത്തെ ചോദ്യം ചെയ്യുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. അര്‍ദ്ധരാത്രി പൊതുസ്ഥലത്ത് കണ്ടതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും മൂവരുടേയും മറുപടിയില്‍ സംശയം തോന്നിയതിനാല്‍ എലത്തൂര്‍ സ്റ്റേഷനിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഷാഡോ പൊലീസുകാര്‍ പറഞ്ഞു. ഇതോടെ മൂന്ന്പേരും ചേര്‍ന്ന് ഷാഡോ പൊലീസുകാരുടെ ബൈക്കിന്റെ താക്കോല്‍ എടുത്തുമാറ്റുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂര്‍ സ്വദേശികളായ കണക്കത്തൊടി ജെനിത്ത്(20), എലത്തൂക്കാട്ടില് അഭിജിത്ത്(20)എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നംഗസംഘത്തിനൊപ്പം ഉണ്ടായിരുന്ന ശാലു ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: