മാനന്തവാടി : കടബാധ്യതമൂലം വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തിണ്ടുമ്മല് പുന്നക്കല്‍ വര്‍ക്കി(58) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ 8.30ഓടെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.
വാഴ, ഇഞ്ചി എന്നിവ കൃഷി ചെയ്ത വകയില്‍ മൂന്നര ലക്ഷത്തോളം രൂപ വിവിധ ബാങ്കുകളിലായി കടമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: മറിയകുട്ടി.മക്കള്‍: ഷാജി, ഷിജു, ഷിബു. മരുമകള്‍: ആശ. സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് തിണ്ടുമ്മല് കാര്‍മ്മല്‍ ഹില്‍ പള്ളി സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: