മുതലക്കോടം : വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി വഴിയരികില്‍ ഇലക്ട്രിക് പോസ്റ്റുകള്‍. തൊടുപുഴ ഉടുമ്പന്നൂര്‍ റോഡില്‍ മുതലക്കോടത്തിന് സമീപമാണ് റോഡരുകില്‍ അപകടം വിളിച്ചോതി പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്. നേര്‍ദിശയിലുള്ള റോഡായതിനാലും വാഹന പെരുപ്പവും ഇവിടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് പോസ്റ്റുകള്‍ നിക്ഷേപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ റോഡരികിലെ ഈ പോസ്റ്റുകള്‍ അപകടസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായും എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ ബന്ധപ്പെട്ട അധികാരികള്‍ ഇവ റോഡരികില്‍ നിന്നും നീക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. സമീപത്തെ സ്കൂളുകളിലേക്ക് ഉള്‍പ്പെടെ നൂറുകണക്കിന് വഴിയാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: