അടിമാലി: എസ്എന്‍ഡിപി യോഗത്തിന് കീഴിലുള്ള ഇടുക്കി ജില്ലയിലെ യൂണിയന് നേതാക്കളുടെയും, ശാഖായോഗം ഭരണസമിതി അംഗങ്ങളുടെയും പോഷകസംഘടന ഭാരവാഹികളുടെയും സംഗമം അടിമാലി വിശ്വദീപ്തി പബ്ലിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യോഗം തെരഞ്ഞടുപ്പില്‍ വിജയിച്ച നേതാക്കള്‍ക്ക് സ്വീകരണവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. നേതൃസംഗമം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. അവസരവാദ രാഷ്ട്രീയത്തിനെതിരെ അധികാരത്തിനായി ഏതറ്റം വരെയും പോകണമെന്ന് സദസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. എം എന്‍ സോമന്, വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രീതി നടേശന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പീരുമേട് യൂണിയന് പ്രസിഡന്റ് ചെമ്പന്‍കുളം ഗോപി വൈദ്യര് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അടിമാലി യൂണിയന് പ്രസിഡന്റ് അനില്‍ തറനിലം, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് യോഗം കൗണ്‍സിലര്‍മാരായ കെ.ഡി രമേശ്, ഷാജി കല്ലാറയില്‍, ഇടുക്കി യൂണിയന് പ്രസിഡന്റ് പി. രാജന് വൈസ്പ്രസിഡന്റ് പി. എന്‍, സതീശന് സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ബോര്‍ഡ് അംഗം വി കെ കമലാസനന്, മലനാട് യൂണിയന് പ്രസിഡന്റ് ബിജു മാധവന്, വൈസ്പ്രസിഡന്റ് വിധു എസ്. സോമന്, സെക്രട്ടറി വിനോദ് ഉത്തമന്, ബോര്‍ഡ് അംഗങ്ങളായ അഡ്വ. പി.ആര് മുരളീധരന്, ഷാജി പുള്ളോലില്‍, തൊടുപുഴ യൂണിയന് പ്രസിഡന്റ് എസ് പ്രവീണ്‍, വൈസ്പ്രസിഡന്റ് ഡി. ബോസ്, സെക്രട്ടറി സിനിമോന്‍ പി.എസ,് ബോര്‍ഡ് അംഗം ജയേഷ് വി, പീരുമേട് യൂണിയന് സെക്രട്ടറി അജയന് കെ തങ്കപ്പന്, ബോര്‍ഡ് അംഗം പി.ഡി. മോഹനന്,പച്ചടി ശ്രീധരന് സ്മാരക നെടുങ്കണ്ടം യൂണിയന് കണ്‍വീനര്‍ സജി പറമ്പത്ത്, അടിമാലി യൂണിയന് സെക്രട്ടറി കെ.എസ്. ലതീഷ്കുമാര്‍, വൈസ്പ്രസിഡന്റ് രഞ്ജിത്ത് കാവളായില്‍ ബോര്‍ഡ് അംഗം ജി അജയന്, യൂത്ത്മൂവ്മെന്റ് ജില്ലാ ചെയര്മാന് മനേഷ് കുടിക്കയത്ത് കണ്‍വീനര്‍ വി.എസ് സജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: