പള്ളിക്കുന്ന്: കണ്ണൂര്‍ നഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ തളാപ്പ് നെഹ്റു യുവകേന്ദ്ര ഓഫീസില്‍ ഗാന്ധിജയന്തി ആഘോഷവും സേവനവാചാരണത്തിന്റെ ഭാഗമായി തളാപ്പ് റോഡ് ശുചീകരണവും നടന്നു. രാഹുല്‍ കിളിയങ്ങാട് ഉദ്ഘാടനം ചെയ്തു. പി.സനൂപ് സ്വാഗതവും എന്‍.പി.ലീന നന്ദിയും പറഞ്ഞു.
പള്ളിക്കുന്ന് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നന്മ സര്‍ഗ്ഗ വേദി ഗാന്ധിജയന്തി ആഘോഷിച്ചു. ജൂനിയര്‍ റെഡ്ക്രോസ് കുട്ടികള്‍ക്ക് എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന ഗാന്ധിജിയുടെ ആത്മകഥാപുസ്തകം വിതണം ചെയ്തു. നന്മ സര്‍ഗ്ഗവേദി ചെയര്‍മാനും കോഡിനേറ്ററുമായ രാധാകൃഷണന് മാണിക്കോത്ത് നേതൃത്വം കൊടുത്ത ചടങ്ങില്‍ ഹെഡ്മാസ്റ്റര് കെ.വി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടി.സജീവന്, കെ.വിക്ടര്‍ജോര്‍ജ്ജ്, എം.ടി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹവിര്ഹരി നന്ദിപറഞ്ഞു.
കണ്ണൂര്‍: തോട്ടട സമാജ്വാദി കോളനിയില്‍ കണ്ണൂര്‍ ജില്ലാ മദ്യനിരോധന സമിതിയുടെ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. പരിപാടിയില്‍ കണ്ണൂര്‍ പീസ് ഫോറം ടാലന്റേഴ്സ് ക്ലബ്ബ് എസ്.എന്‍.കോളേജ് എന്‍എസ്എസ് എന്നിവരുടെ പങ്കാളിത്തമുണ്ടായി.
കോളനിയിലെ ശുചീകരണ പ്രവര്‍ത്തനത്തിന്റെയും സമ്മേളനത്തിന്റെയും ഔപചാരിക ഉദ്ഘാടനം എഡിഎം മുഹമ്മദ് അസ്ലം നിര്‍വ്വഹിച്ചു. മദ്യനിരോധന സമിതി പ്രസിഡണ്ട് ഐ.സി.മേരി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: