പത്തനംതിട്ട: നഗരസഭാ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്കി.നഗരത്തിന്റെ വളര്‍ച്ചയെ തടയുന്ന പഴയ മാസ്റ്റര്‍പ്ലാന്‍ പുതുക്കണമെന്ന് വ്യാപാരികളുടെയും ജനങ്ങളുടെയും സംരംഭകരുടെയും വര്‍ഷങ്ങളായി ആവശ്യമായിരുന്നു.
നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക മേഖലകളാക്കി തിരിച്ച് ആ മേഖലയ്ക്ക് അനുസൃതമായി മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നുള്ളു. കാര്‍ഷിക മേഖല, വ്യവസായ മേഖല, കായിക മേഖല, സംയുക്ത മേഖല, വാണിജ്യമേഖല , വാസമേഖല എന്നിങ്ങളെ ആറ് മേഖലകളിലായി നഗരസഭാ പ്രദേശത്തെ തരം തിരിച്ചിരുന്നു. ഈ മേഖലകളില്‍ അതാത് മേഖലകള്‍ക്ക് അനുസൃതമായ നിര്‍മാണ പ്രവൃത്തികള്‍ മാത്രമേ സാധ്യമായിരുന്നുള്ളു. റിംഗ് റോഡിന് ചുറ്റം വലിയ വികസന സാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും മേഖലകളുടെ തരം തിരിവ് ഉണ്ടായിരുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.
പുതുക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് റിംഗ് റോഡിന്റെ എല്ലാ വശങ്ങളിലും 75 മീറ്റര്‍ വരെ സംയുക്ത മേഖലയായി മാറിയതിനാല്‍ വാസഗൃഹങ്ങളും വാണിജ്യ ഗൃഹങ്ങളും നിര്‍മിക്കാന്‍ സാധിക്കും. കുമ്പഴ മൈലാടുപാറ, പത്തനംതിട്ട അഴൂര്‍, പത്തനംതിട്ട കോഴഞ്ചേരി, പത്തനംതിട്ട തോന്ന്യാമല വരെയുള്ള റോഡുകളുടെ എല്ലാ മേഖലയും സംയുക്തമായിരിക്കും. കുമ്പഴ പെരിയം പാടം ഏല റോഡിന്റെ ഇരുവശവും 50 മീറ്റര്‍ ഭാഗം സംയുക്ത മേഖലയായിരിക്കും. വെട്ടിപ്രം പ്രദേശത്ത് പൊതുമേഖലയില്‍പ്പെട്ട കോടതിക്ക് ആവശ്യമായ സ്ഥലം സംയുക്ത മേഖലയാക്കിയിട്ടുണ്ട്.
കുമ്പഴ മണ്ണുങ്കല്‍ ഇടപ്പടവ് കുളം, കൊടുന്തറ ചാല് മറ്റ് കുളം എന്നിവ ജലശ്രോതസുകളായി നിലര്‍ത്തും. നഗരസഭാ കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ജിമ്മിച്ചന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: