കാസര്‍കോട്: മുളിയാര്‍ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ ഗോവയിലെ പ്രമുഖ കരാറുകാരന് ബാവിക്കര കെ.കെ.പുറത്തെ ഗോവ ഹൗസില്‍ ഗോവ മുഹമ്മദിനെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്കയച്ചു.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ വില്ലേജ് അസിസ്റ്റന്റ് കൃഷ്ണന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായി അറസ്റ്റു വരിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള വ്യവസ്ഥയോടെയാണ് വില്ലേജ് അസിസ്റ്റന്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ കേസിലെ മറ്റു പ്രതികളായ ബാവിക്കര നുസ്രത്ത് നഗറിലെ ബി.കെ. മുഹമ്മദ്, വില്ലേജ്മാന്‍ ജോണ്സണ് എന്നിവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുളിയാര്‍ വ്യാജപട്ടയവുമായി ബന്ധപ്പെട്ട് കാസര്‍കോട് പള്ളം സ്വദേശിയായ ഗള്ഫുകാരന് നല്കിയ മറ്റൊരു കേസിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: