Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ബൗദ്ധിക സ്വത്തവകാശം എന്നാല്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 04:17 pm IST
in Varadyam

അവകാശങ്ങളെക്കുറിച്ച് ഏറെ അറിവുള്ളവരാണ് നാം മലയാളികള്‍. ഉള്ളതും ഇല്ലാത്തതുമായ അവകാശങ്ങള്‍ നേടിയെടുക്കാനും നിലനിര്‍ത്താനും വേണ്ടി ഏതറ്റംവരെ പടപൊരുതാനും നാം തയ്യാറാണ്. പക്ഷേ നമുക്കേറ്റവും പ്രിയതരമായ അവകാശത്തെപ്പറ്റി കാര്യമായി  ഒന്നുമറിയില്ല. അതത്രെ ബൗദ്ധിക സ്വത്തവകാശം. ബുദ്ധികൊണ്ട് സിദ്ധിക്കുന്ന സ്വത്തിന്മേല്‍ നമുക്കുണ്ടാകുന്ന അമൂല്യമായ അവകാശം.

ബുദ്ധികൊണ്ട് പണവും പണ്ടവുമുണ്ടാക്കാമെന്നതിന് സംശയമില്ല. പക്ഷേ ഇവിടെ പരാമര്‍ശിക്കുന്നത് കണ്ടുപിടുത്തങ്ങളെക്കുറിച്ചാണ്. തീവ്ര തപസ്യയിലൂടെ നമുക്ക് ലഭ്യമാകുന്ന ഒരു സ്വത്തിനെക്കുറിച്ചാണ്. അതെന്തുമാകാം. മുറിവുണ്ടാക്കാത്ത മൊട്ടുസൂചിയും കരിപറ്റാത്ത കാപ്പിപ്പാത്രവും മുതല്‍ എയര്‍ കണ്ടീഷന്‍ കാലന്‍കുടയും ഏത് രാത്രിയിലും പ്രവര്‍ത്തിക്കുന്ന ക്യാമറയും വരെ എന്തും. പക്ഷേ മറ്റുള്ളവര്‍ കണ്ടുപിടിച്ചു കഴിഞ്ഞതാവരുത്. നമ്മുടെ കണ്ടുപിടുത്തം നേരാംവണ്ണം രജിസ്റ്റര്‍ ചെയ്താല്‍ അതിന്റെ അവകാശം നമുക്ക് മാത്രം. അപ്രകാരം രജിസ്റ്ററാക്കിയ അധികാരപത്രമാണ് പേറ്റന്റ്. ആ അവകാശമാണ് ബൗദ്ധിക സ്വത്തവകാശം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്.

അല്‍പ്പം ബുദ്ധിയും കുറച്ച് ഭാവനയും അതിരുകടന്ന അധ്വാനശേഷിയുമുള്ളവര്‍ക്ക് കണ്ടുപിടുത്തം വളരെയെളുപ്പമാണ്. എത്ര ചെറിയ കണ്ടുപിടുത്തത്തിനും നമുക്ക് പേറ്റന്റും ലഭിക്കും. പിന്നെ അതുപയോഗിക്കുന്നവരൊക്കെ അറിയാതെ തന്നെ നമുക്കുള്ള അവകാശപ്പണം അഥവാ റോയല്‍റ്റി തന്നുകൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ സാക്ഷര കേരളത്തിലെ മലയാളികള്‍ക്ക് ഇതറിയണമെന്നില്ല. ബൗദ്ധിക സ്വത്തവകാശം എന്നാല്‍ അവര്‍ക്ക് കേവലമൊരു മലയാളവാക്ക് മാത്രം. പക്ഷേ അതിവേഗം മാറുന്ന ലോക സമ്പദ്‌വ്യവസ്ഥയില്‍ നമുക്കാര്‍ക്കും അതറിയാതെ മാറി നില്‍ക്കാനാവില്ല.

പക്ഷേ അതറിയിക്കാന്‍ ഇന്നാട്ടില്‍ കാര്യമായൊരു ശ്രമവും നടക്കുന്നില്ല. പറ്റിയ പുസ്തകങ്ങളില്ല. ഉള്ളവ വായിച്ചാലൊട്ടു മനസ്സിലാവുകയുമില്ല. ഒടുവില്‍ ആ കുറവ് നികത്തപ്പെട്ടിരിക്കുന്നു. ‘ബൗദ്ധികസ്വത്തും അവകാശങ്ങളും’ എന്ന പുസ്തകത്തിന്റെ ആവിര്‍ഭാവത്തോടെ. ഗ്രന്ഥകാരന്‍ ഡോ.അജിത് പ്രഭു. സംസ്ഥാനത്ത് പേറ്റന്റ് സേവന കേന്ദ്രത്തിന്റെ സംഘാടകനും സി-സ്റ്റെഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ  ഡോ.അജിത് പ്രഭു. പേറ്റന്റ് അറിവിന്റെ കാര്യത്തില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമാണ്.  ആ അറിവ് രുചികരമായി വിളമ്പിക്കൊടുക്കുന്ന കാര്യത്തിലും താനൊരു മഹാപ്രഭുവാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തിലൂടെ. കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം (എസ്പിസിഎസ്) പ്രസിദ്ധീകരിക്കുന്ന ഈ ഗന്ഥം നാഷണല്‍ ബുക്സ്റ്റാളിലൂടെ ലഭിക്കും. (വില 100/-).

വ്യാപാരമൂല്യമുള്ള ഏത് സൃഷ്ടിയേയും ബൗദ്ധികസ്വത്തവകാശമെന്ന്  വിളിക്കാമെന്നാണ് ഡോ.പ്രഭു പറയുന്നത്. അവയ്‌ക്ക് നിയമാനുസൃതം നല്‍കുന്ന പരിരക്ഷയാണ് ബൗദ്ധികസ്വത്തവകാശം. കൃഷി, വ്യവസായം, സാഹിത്യം, കല, നിര്‍മാണം, ശാസ്ത്രം തുടങ്ങി ഏത് മേഖലയിലും ബുദ്ധിപരമായ പ്രവര്‍ത്തനംകൊണ്ട് ജനിക്കുന്ന പുത്തന്‍ ഉല്‍പ്പന്നങ്ങളെയാണ് ബൗദ്ധിക സ്വത്തെന്ന് വിളിക്കുക. അത്തരം അവകാശങ്ങള്‍ ഏഴ് തരം-പേറ്റന്റ്, പകര്‍പ്പവകാശം, വ്യാപാരമുദ്ര, വ്യാവസായിക രൂപകല്‍പ്പന, ഭൗമശാസ്ത്ര സൂചകങ്ങള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെയും സെമികണ്ടക്ടര്‍ ചിപ്പുകളുടെയും രൂപകല്‍പ്പന, വ്യാപാര രഹസ്യങ്ങള്‍ എന്നിങ്ങനെ.

പേറ്റന്റിന് അര്‍ഹത നേടിയ ലോകത്തെ ആദ്യ കണ്ടുപിടുത്തം ജയിംസ് പക്കിള്‍ രൂപപ്പെടുത്തിയ യന്ത്രത്തോക്കായിരുന്നു, 1718 ല്‍. എന്നാല്‍ ആദ്യത്തെ ഇന്ത്യന്‍ പേറ്റന്റിന് 1856 വരെ കാത്തിരിക്കേണ്ടിവന്നു. പങ്ക അഥവാ ഫാന്‍ വലിക്കുന്ന യന്ത്രത്തിന് 1856 ല്‍ പേറ്റന്റ് നേടിയത് ജോര്‍ജ് ആല്‍ഫ്രെഡ് ഡിപെന്നിംഗ് പേറ്റന്റ് കഥയും ചരിത്രവും അതീവ രസകരമാണ്. പ്രത്യേകിച്ചും ഡോ.അജിത് പ്രഭുവിന്റെ പ്രതിപാദന രീതിയില്‍ ആസ്വദിക്കുമ്പോള്‍. പ്രസിദ്ധ സാഹിത്യകാരനായ മാര്‍ക് ടൈ്വനും നേടിയിട്ടുണ്ടത്രെ ഒരു പേറ്റന്റ്-കോട്ടും സൂട്ടും  ശരീരത്തോട് ചേര്‍ത്ത്  നിറുത്തുന്നതിനുള്ള സ്ട്രാപ്പ് അഥവാ പട്ട കണ്ടുപിടിച്ചതിന്. പാത്രം കഴുകുന്നതിനുള്ള യന്ത്രം കണ്ടുപിടിച്ച ജോസഫൈന്‍ ഗാരീസ് എന്ന വീട്ടമ്മ 1886 ല്‍ പേറ്റന്റ് സ്വന്തമാക്കി. 1849 ല്‍ വാള്‍ട്ടര്‍ ഹണ്ട് എന്ന സായിപ്പ് പേറ്റന്റ് അടിച്ചെടുത്തത് സേഫ്ടി പിന്‍ കണ്ടുപിടിച്ചതിന്….

പേറ്റന്റ് നേടാന്‍ പ്രായം ഒരു പ്രശ്‌നമേയല്ല. സാം ഹൗട്ടന്‍ എന്ന മൂന്നുവയസ്സുകാരനുമുണ്ടൊരു പേറ്റന്റ്. രണ്ടുചൂലുകള്‍ കൂട്ടിക്കെട്ടി തൂത്തുവാരുന്ന യന്ത്രസംവിധാനം രൂപപ്പെടുത്തിയതിന്… ഇവയൊക്കെ ഡോ.അജിത് പ്രഭുവിന്റെ ഗ്രന്ഥത്തെ മേന്മയുറ്റതാക്കുന്ന നുറുങ്ങുകളത്രെ. അവ ഏത് മടിയനെയും ആവേശഭരിതരാക്കുമെന്നതിനും സംശയമില്ല. ഒരാളുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ മറ്റൊരാളില്‍നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്ന വ്യാപാരമുദ്ര അഥവാ ട്രേഡ്മാര്‍ക്കിനും ലഭിക്കും പേറ്റന്റ്.

ഒരു സ്ഥലത്ത് പ്രത്യേകമായി വിളയുകയോ നിര്‍മിക്കപ്പെടുകയോ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമുണ്ട് ബൗദ്ധിക സ്വത്തവകാശം. അവയെ വിളിക്കുന്നത് ഭൂമിശാസ്ത്രപരമായ സൂചകങ്ങള്‍ അഥവാ ‘ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍’ എന്ന്. ആറന്മുള കണ്ണാടി, ബാലരാമപുരം കൈത്തറി, ഡാര്‍ജലിങ് തേയില, സ്‌കോച്ച് വിസ്‌കി, കാഞ്ചീപുരം സില്‍ക്ക് സാരി, മലബാര്‍ കുരുമുളക് തുടങ്ങിയവയൊക്കെ ഇത്തരം വിഐപി ലിസ്റ്റില്‍പ്പെട്ടവയാണ്.

പേറ്റന്റുമായി ബന്ധപ്പെട്ട ഒരു ഡസന്‍ രസകരമായ കേസുകളുമുണ്ട്, ‘ബൗദ്ധിക സ്വത്തും അവകാശങ്ങളും’ എന്ന ഈ പുസ്തകത്തില്‍. എന്തായാലും മലയാളത്തിന്റെ വരദാനമാണീ ഗ്രന്ഥം എന്നതില്‍ രണ്ടുപക്ഷമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

News

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.