പാനൂര്‍: കതിരൂര്‍ മനോജ് വധത്തിലെ പ്രതികള്‍ക്ക് കോടതിയിലെത്തിയാല്‍ സിപിഎം ഒരുക്കുന്നത് വിഐപി ഫുഡ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് തലശേരി കോടതിയിലെത്തുന്ന വിക്രമനും കൂട്ടര്‍ക്കുമാണ് പാര്‍ട്ടി വിഐപി സ്റ്റൈയിലില്‍ ഫുഡ് നല്‍കുന്നത്. സിപിഎം നിയന്ത്രണത്തിലുളള കുട്ടിമാക്കൂലിലെ കുടുംബശ്രീ വനിതാ കാന്റീനീലാണ് ഭക്ഷണം. ചിക്കന്‍ ബിരിയാണി, വിവിധതരം മത്സ്യങ്ങള്‍ എല്ലാം തീന് മേശയില്‍ തയ്യാറായിരിക്കും. നേരത്തെ തന്നെ ഓര്‍ഡര്‍ നല്‍കിയാണ് ഭക്ഷണം തയ്യാറാക്കുന്നത്. കോടതി ചിലവിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുകയ്ക്ക് ഭക്ഷണം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ ഇതിന് സൗകര്യം ചെയ്ത് കൊടുക്കുകയാണ് പതിവ്. കാന്റീനില്‍ നിന്നും മദ്യവും വിളമ്പാറുണ്ടെന്ന് ആക്ഷേപമുണ്ട്. സിപിഎം നേതാക്കള്‍ നേരിട്ടെത്തിയാണ് കൊലപാതകികളെ ഊട്ടുന്നത്. തലശേരി, പാനൂര്‍, പാട്യം, കതിരൂര്‍ ഭാഗങ്ങളിലെ ഉന്നത നേതാക്കള്‍ ക്രിമിനല്‍ സംഘങ്ങള്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങുക. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൊല നടന്നശേഷം ഗീര്‍വ്വാണം മുഴക്കിയ കണ്ണൂരിലെ നേതാക്കള്‍ക്ക് കതിരൂര്‍ സഖാക്കള്‍ പ്രിയപ്പെട്ടവര്‍ തന്നെയെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: