കണ്ണൂര്‍: കേരളാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് കണ്ണൂര്‍ താലൂക്ക് കമ്മിറ്റി നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ 4 ന് ആരംഭിക്കുമെന്ന് അസോസിയേഷന് താലൂക്ക് യൂനിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം 4 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി നിര്‍വ്വഹിക്കും. പരിപാടിയുടെ ഭാഗമായി നിര്‍ധനരായ രോഗികളെ ചികിത്സിക്കുന്ന പടന്നപ്പാലം സി.എച്ച്.മെമ്മോറിയല്‍ ഹോസ്പിറ്റലിന് നല്കുന്ന ധനസഹായത്തിന്റെ വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ റോഷ്നിഖാലിദ് നിര്‍വ്വഹിക്കും. കണ്ണൂര്‍ താലൂക്കിലെ ഹോട്ടല്‍ തൊഴിലാളികള്‍ക്കായി ആരംഭിക്കുന്ന സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിക്കും പരിപാടിയില്‍ വെച്ച് തുടക്കമാവും. ആരോഗ്യ കേരളം-ശുചിത്വ കേരളം എന്ന വിഷയത്തില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ജില്ലാ ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും നടക്കും. അസോസിയേഷന്റെ സംസ്ഥാന -ജില്ലാ നേതാക്കളും വിവിധ തൊഴിലാളി സംഘടന നേതാക്കളും സംബന്ധിക്കും. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണ പൊതുവാള് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് ജോസ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ അസോസിയേഷന് താലൂക്ക് പ്രസിഡണ്ട് എം.അലിക്കുഞ്ഞി, എന്‍.ദാമോദരന്‍, പി.സുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: