വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലിയിലെ പ്രധാനമന്ത്രിയുടെ ജൈത്രയാത്രയെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍. സാങ്കേതിക വിദ്യയുടെ മെക്കയെന്ന് അറിയപ്പെടുന്ന സിലിക്കണ്‍വാലിയെ മോദി കീഴടക്കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തത്.
നരേന്ദ്രമോദി, ഭാരത പ്രധാനമന്ത്രി സിലിക്കണ്‍ വാലി കീഴടക്കിയെന്നാണ് വാര്‍ത്തയുടെ തലക്കെട്ടു തന്നെ. ആഴ്ചാവസാനം വന്ന മോദി ടെക് ജനക്കൂട്ടത്തെ കീഴടക്കി.
മോദിയുടെ വരവും ചൈനീസ് നേതാവ് സീ ജിന്‍പിങ്ങിന്റെ വരവും താരതമ്യം ചെയ്യേണ്ടതാണ്. ഭാരതത്തെ ടെക്‌നോളജിയുടെ കേന്ദ്രമാക്കി മാറ്റാനുള്ള മോദിയുടെ ആഗ്രഹം പ്രകടമാണ്. ചൈന പുറത്താക്കിയ ഫേസ്ബുക്കും, ഗൂഗിളും പോലുള്ള കമ്പനികളുടെ സഹായത്തോടെ മോദി തന്റെ ആഗ്രഹം സാധിച്ചെടുക്കും. ന്യൂയോര്‍ക്ക് ടൈംസ് എഴുതി.
ലോകനേതാക്കള്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലമായി സിലിക്കണ്‍ വാലി ഇതോടെ മാറിയെന്നാണ് വാഷിംഗടണ്‍ പോസ്റ്റ് എഴുതിയത്. ഓരോ സ്ഥാപനത്തിലും ഭാരതത്തിനുള്ള സ്വാധീനത്തിന്റെ തെളിവുകൂടിയാണ് മോദിയുടെ സന്ദര്‍ശനം. പതിനാറു ശതമാനം ടെക് സ്റ്റാര്‍ട്ടപ്പുകളും തുടങ്ങിയിട്ടുള്ളത് ഭാരതീയരുമാണ്. പോസ്റ്റ് എഴുതി.
















