ആലപ്പുഴ: ക്ഷീരവികസനവകുപ്പ്, മില്‍മ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്, ക്ഷീരസംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ഒക്‌ടോബര്‍ മൂന്നിന് കഞ്ഞിപ്പാടം എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിക്കും. രാവിലെ എട്ടിന് കന്നുകാലി പ്രദര്‍ശന മത്സരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുവര്‍ണ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിശ്വമ്മ വിജയന്‍ ആധ്യക്ഷ്യം വഹിക്കും. ഉച്ചയ്‌ക്ക് 12 ന് പൊതുസമ്മേളനം കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ജി. സുധാകരന്‍ എംഎല്‍എ. അധ്യക്ഷത വഹിക്കും.
















