കാസര്‍കോട്: ബിജെപിയുടെ വളര്‍ച്ച തടയുന്നതിന് പകരം സ്വന്തം പാര്‍ട്ടിയുടെ അടിയൊഴുക്ക് തടയാനെന്തെങ്കിലും യന്ത്രമുണ്ടാക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസ്സും ലീഗും സിപിഎമ്മും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ കഴിയാതെ ബിജെപിയുടെ വളര്‍ത്തയില്‍ വിറളിപിടിച്ച് നടക്കുകയാണ്. ഒരുകാലത്ത് ബിജെപിയെ അപഹസിച്ച് നടന്നിരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും ഇന്ന് ബിജെപിയെ പേടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ശ്രീനാരായണ ഗുരു ഇല്ലായിരുന്നുവെങ്കില്‍ കേരളത്തെ മിസ്സോറാമോ നാഗാലാന്റെ ആക്കുമായിരുന്നുവെന്നദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ് നയിക്കുന്ന കാസര്‍കോട് മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തന യാത്രയുടെ മധൂര്‍ പഞ്ചായത്തിലെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പാര്‍ട്ടി മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മഹാബലറൈ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് എം.സുധാമ ഗോസാഡ, മാധവന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്, പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ സുഞ്ജാനിഷാനുബോള് യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍, ബിജെപി മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍ കെ.ടി ജയറാം, ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് മണ്ഡലം തല രാഷ്ട്രീയ പരിവര്‍ത്തന യാത്ര 30 ന് ബദിയടുക്കയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: