മാവേലിക്കര: ഗുരുദേവ ദര്‍ശനവും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് പറഞ്ഞു. തെക്കേക്കര ചെറുകുന്നം ഹിന്ദുഐക്യവേദി സ്ഥാനീയ സമിതി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദര്‍ശനങ്ങള്‍ ആത്മീയാധിഷ്ടിതമാണെങ്കില്‍ കമ്മ്യൂണിസം ആത്മീയ വിരുദ്ധതയിലൂന്നിയതാണ്. അതുകൊണ്ട് തന്നെ ഗുരുദേവ ദര്‍ശനങ്ങള്‍ കാലാതിവര്‍ത്തിയാണെന്നും കാലഹരണപ്പെട്ട കമ്മ്യൂണിസത്തിന് അതിന്റെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് ട്രഷറര്‍ ബി. റജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹ സംഘടനാ സെക്രട്ടറി ജി.കെ. ബിജു, താലൂക്ക് സഹ സംഘടനാ സെക്രട്ടറി മഹേഷ്, പഞ്ചായത്ത് സെക്രട്ടറിമാരായ സതീശ്കുമാര്‍, ഗിരിഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്ഥാനീയ സമിതി ഭാരവാഹികളായി അനില്‍, രാജന്‍ (രക്ഷാധികാരി), സുദര്‍ശനന്‍ (പ്രസിഡന്റ്), സനല്‍ (ജനറല്‍ സെക്രട്ടറി), അപ്പു (സംഘടനാ സെക്രട്ടറി), ലിജു (ട്രഷറര്‍), ശിവന്‍, രതീഷ്, ഉണ്ണി, സുരേഷ്, സന്തോഷ് (സെക്രട്ടറിമാര്‍), സുനില്‍, ശശി.വി.എന്‍, പ്രവീണ്‍, ഓമനക്കുട്ടന്‍, സുജിത്, പ്രമോദ് (സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
















