മുഹമ്മ: കുമരകം ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്‌ക്കായി സ്മാരകസ്തൂപം നിര്‍മിക്കുമെന്ന് ജലഗതാതഗ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുതുതായി നിര്‍മിച്ച സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍ പറഞ്ഞകാര്യങ്ങളെല്ലാം ജനവികാരം മാനിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ ബോട്ടില്‍ കയറ്റിയിറക്കുന്നതിന് കടത്തുകൂലിയായി ഈടാക്കിയിരുന്ന 100 രൂപ തിങ്കളാഴ്ച മുതല്‍ 25 രൂപയായി കുറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ആലപ്പുഴ-കുമരകം റൂട്ടില്‍ ആരംഭിക്കുന്ന എസി ടൂറിസ്റ്റ് ബോട്ടുസര്‍വീസിന് മുഹമ്മയിലും സ്റ്റോപ്പനുവദിക്കും. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ജെട്ടിവരെ ബസ് സര്‍വീസ് നീട്ടുന്നകാര്യം ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പി. തിലോത്തമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ദീപാഅജിത്കുമാര്‍, അഡ്വ:ജെയിംസ് ചാക്കോ, എസ്. ടി. റെജി എന്നിവര്‍ സംസാരിച്ചു. ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ സ്വാഗതവും ട്രാഫിക് സൂപ്രണ്ട് ജോസഫ് സേവ്യര്‍ നന്ദിയും പറഞ്ഞു.
















