Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശനീശ്വരന്റെ തിരുനടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 04:04 pm IST
in Travel

സുന്ദരനായ നളനും അതിസുന്ദരിയായ ദമയന്തിയും വിവാഹം കഴിച്ചു. അതിന് അരങ്ങൊരുക്കിയത് ദേവലോകവാസിയായ അരയന്നം. പക്ഷേ ആ വിവാഹം പലരുടേയും ഉറക്കം കെടുത്തിപോലും. ദേവന്മാരും മാനുഷരുമൊക്കെ നളന് ശത്രുക്കളായി. അതില്‍ മുഖ്യന്‍ ‘കലി’. സര്‍വനാശത്തിന്റെയും പ്രതീകമായ സാക്ഷാല്‍ ‘കലി.’ അധികം വൈകിയില്ല, നളന് കലിദശ തുടങ്ങി… ആ നിമിഷം കലി നളന്റെ ശരീരത്തില്‍ കയറിപ്പറ്റി. അതോടെ സകലതും തകിടം മറിഞ്ഞു. നളന് എല്ലാം നഷ്ടപ്പെട്ടു. സ്വന്തം രാജ്യം, സ്വന്തം സമ്പത്ത്, എല്ലാമായ ഭാര്യ… ഒക്കെ. ഒടുവില്‍ തക്ഷകന്‍ എന്ന മഹാനാഗത്തിന്റെ കടി കൂടി ഏറ്റതോടെ സ്വന്തം രൂപവും കൈമോശം വന്നു.

ഒടുവില്‍ അഭയാര്‍ത്ഥിയായും അരിവെയ്‌പ്പുകാരനായും തേരാളിയായും അയോധ്യാ രാജാവ് ഋതുപര്‍ണന്റെ കൊട്ടാരത്തിലെത്തി, നളന്‍. അങ്ങനെയിരിക്കെയായിരുന്നു ദമയന്തിയുടെ പുനര്‍വിവാഹമെന്ന വ്യാജവാര്‍ത്തയുടെ ജനനം. ദമയന്തിയെ വേള്‍ക്കാന്‍ കുതിച്ച ഋതുപര്‍ണ രാജാവിന് തേരാളിയായത് അശ്വഹൃദയം വശമാക്കിയ സാക്ഷാല്‍ നളന്‍. കുണ്ഡിനപുരിയിലേക്കുള്ള കുതിച്ചുയാത്രയില്‍ നളന്‍ രാജാവിനെ അശ്വഹൃദയം പഠിപ്പിച്ചുവത്രെ. രാജാവ് പകരം അക്ഷഹൃദയവും. അക്ഷഹൃദയമെന്നാല്‍ വന്‍മരത്തിലെ ഇലയും പൂവുമൊക്കെ ഒറ്റനോട്ടത്തില്‍ എണ്ണിത്തീര്‍ക്കാവുന്ന സൂത്രവിദ്യ. വഴിയിലെ താന്നിമരത്തില്‍ നളന്‍ മന്ത്രം പ്രയോഗിച്ചപ്പോള്‍ കലി പുറത്തുചാടിയെന്ന് കഥ. പക്ഷേ ശനിദോഷം തീരാന്‍ നളന് കുറെയാത്ര കൂടി വേണ്ടിവന്നു. കാരയ്‌ക്കല്‍ നാട്ടിലെ ശനീശ്വര സവിധം വരെ. അവിടെ ബ്രഹ്മതീര്‍ത്ഥത്തില്‍ മുങ്ങിപ്പൊങ്ങി ശനീശ്വരനെ തൊഴുതു പ്രാര്‍ത്ഥിച്ചപ്പോള്‍ നളന്റെ ശനിദോഷം പമ്പ കടന്നു. ദമയന്തിയെ തിരികെക്കിട്ടി. ഒപ്പം രാജ്യമടക്കം നഷ്ടമായതെല്ലാം.

കഥയെന്തായാലും കാര്യത്തോടടുക്കുമ്പോള്‍ കാരയ്‌ക്കലിലെ ശനി ഭഗവാനെ കാണാന്‍ പതിനായിരങ്ങളുടെ തിരക്കാണ് എന്നും. കേന്ദ്രഭരണ പ്രദേശമായ കാരയ്‌ക്കല്‍ മയിലാടുംതുറ റൂട്ടില്‍ നാല് കിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ ശനി ഭഗവാന്റെ തിരുനല്ലൂര്‍ ക്ഷേത്രനഗരം നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടും. ചൂടും പൊടിയും നിറഞ്ഞ ഗ്രാമം. നിറയെ വാഹനങ്ങള്‍. പൊന്നുരുക്കും വെയിലാണ് എങ്ങും. പക്ഷേ തീര്‍ത്ഥാടകരാണ് നിറയെ. ക്ഷേത്ര ഗോപുരം കടന്നാല്‍ ആരാധനാവസ്തുക്കള്‍ നിറഞ്ഞ സഞ്ചികള്‍ വില്‍ക്കാന്‍ തിടുക്കം കൂട്ടുന്ന കച്ചവടക്കാര്‍. ശനിയാഴ്ചയായതിനാല്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ…

കാരയ്‌ക്കല്‍ ക്ഷേത്രം പൂര്‍ണമായും ശനീശ്വര ക്ഷേത്രമല്ല. പ്രസിദ്ധമായ ശിവക്ഷേത്രമാണത്. ശ്രീ ധര്‍ബരാണേശ്വര ക്ഷേത്രം. ക്രിസ്തുവിനും ഏഴുനൂറ്റാണ്ടുമുന്‍പ് പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വാസം. ശനീശ്വരനൊപ്പം ശ്രീ പ്രാണാംബികയും ശ്രീ ത്യാഗരാജരും ശ്രീ വിനായകരും ധര്‍ബരാണേശ്വര ക്ഷേത്രത്തില്‍ അനുഗ്രഹം ചൊരിയുന്നു.

ബ്രഹ്മതീര്‍ത്ഥം പിന്നിട്ട് ക്ഷേത്രത്തിലേക്കു കടക്കുമ്പോള്‍ത്തന്നെ എള്ളുതിരികള്‍ കത്തിയെരിയുന്ന സുഗന്ധം നമ്മെത്തേടിയെത്തും. മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നില്‍ക്കുമ്പോല്‍ ആസ്വദിക്കാന്‍ ഒരുപാട് ചുവര്‍ചിത്രങ്ങളുണ്ട് ശനിദേവന്റെ ശ്രീകോവില്‍ പുറത്ത്. നളനെ തക്ഷകന്‍ ദംശിക്കുന്നത് നള-ദമയന്തിമാരുടെ പുനസമാഗമം, തമിഴ് ശൈവസിദ്ധന്മാരുടെ അത്ഭുതപ്രവൃത്തികള്‍, ഒക്കെ. ക്ഷേത്രപരിസരത്ത് തപസ്സനുഷ്ഠിച്ച അപ്പര്‍, ജ്ഞാനസംബന്ധര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്.

സ്വര്‍ണവര്‍ണാംബര മണിഞ്ഞ് പ്രിയ വാഹനമായ കാക്കയുമൊത്താണ് ശനിദേവന്‍ ദര്‍ശനമരുളുക. സദാ പ്രസന്നനാണദ്ദേഹം. ശരണാര്‍ത്ഥികള്‍ക്കൊക്കെ അഭയത്തിന്റെ അമൃത് പകരും. ശ്രീകോവില്‍ കഴിഞ്ഞിറങ്ങുമ്പോള്‍ നീരാഞ്ജനങ്ങളുടെ ഘോഷയാത്രയാണ്. നാളികേരത്തില്‍ ജ്വലിക്കുന്ന എള്ള് വിളക്കുകള്‍ ശനിദോഷങ്ങള്‍ എരിച്ചു കളയുകയാണ്. അത് കണ്ടുനില്‍ക്കെ ആയിരങ്ങളില്‍ ആശ്വാസത്തിന്റെ നിശ്വാസം. നാട്ടുകാരും മറുനാട്ടുകാരും വിദേശികളുമുണ്ട് നീരാഞ്ജനം തെളിയിക്കാന്‍. ശനീശ്വരന്‍ ഒരു രാശിയില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ (രണ്ടര വര്‍ഷത്തിലൊരിക്കല്‍) തിരുനല്ലൂരില്‍ ആഘോഷസമന്വിതമായ ‘ശനിപേയര്‍ച്ചി’ ഉത്സവമുണ്ട്. വെണ്ണയും പാലും തൈരും പനിനീരും കരിക്കും പഴച്ചാറും തേനുമൊക്കെ ശനി ഭഗവാന് സമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് അന്ന് കാരയ്‌ക്കലിലെത്തുക. ഒപ്പം നിലക്കാത്ത സഹസ്രനാമ അര്‍ച്ചനകളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.