ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ ജലാന്തര്‍ഭാഗത്തുണ്ടായ ഭൂചലനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു, വ്യാപകമായ നാശനഷ്ടം. നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടു പാടുകള്‍ സംഭവിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ഒരുമണിയോടെ 6.6 വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്.
വടക്കന്‍ പാപ്പുവ പ്രോവിന്‍സിലെ വടക്കന്‍ സോറങ് മേഖലയിലാണ് ചലനം ഉണ്ടായത്.
24 കിലോമീറ്റര്‍ വ്യാപ്തിയാലാണ് ഇതുണ്ടായത്. നൂറുക്കണക്കിന് പേര്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടി. 39 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് 260 വീടുകളും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നൂറ്കണക്കിന് ആളുകളെ താത്ക്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഭൂചലനത്തെത്തുടര്‍ന്ന് സുനാമി ഉണ്ടാകുവാനുള്ള സാധ്യത യില്ലെന്ന് ഭൂഭൗതിക കാലാവസ്ഥ പഠന വിഭാഗം വ്യക്തമാക്കി. 2004ല്‍ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ വിവിധ രാജ്യങ്ങളിലെ ഉള്‍പ്പടെ 2.30.000 പേര്‍ മരിച്ചിരുന്നു.
















