Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ ബീച്ച് ഇഎസ്‌ഐ ആശുപത്രി അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 07:56 pm IST
inAlappuzha

ആലപ്പുഴ: ബീച്ചിലെ ഇഎസ്‌ഐ ആശുപത്രിയുടെ പ്രവര്‍ത്തനം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും അഭാവം മൂലം അവതാളത്തില്‍. സ്ത്രീരോഗവിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. ഈ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടിയില്ല. സര്‍വ്വീസ് ക്വാട്ടയില്‍ ഉപരിപഠനം നടത്തിയ ഡോക്ടര്‍ മാര്‍സിസ് പന്‍സറികലില്‍ ജോലി ചെയ്തശേഷം വൈകിട്ട് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ജില്ലയില്‍ ഇഎസ്‌ഐ എം പാനല്‍സ് സ്വകാര്യ ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ രോഗികളെ ഏതാണ്ട് ഏഴുപതു കിലോമീറ്റര്‍ അകലെയുള്ള എറണാകുളം, കോട്ടയം ജില്ലകളിലേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥയാണ്.

അഞ്ചുലക്ഷത്തോളം രൂപ വിലയുള്ള ഒരു സ്‌കാനിങ് മെഷീന്‍ ഇവിടെ കഴിഞ്ഞ പത്തുവര്‍ഷമായി തുരുമ്പെടുത്ത് നശിക്കുന്നു. റേഡിയോളജി വിഭാഗത്തില്‍ സര്‍വ്വീസ് ക്വാട്ടയില്‍ ഉപരിപഠനം നടത്തിയ ഡോക്ടര്‍മാര്‍ ഡിസ്‌പെന്‍സറികളില്‍ ഉണ്ടെങ്കിലും അവരെ ആശുപത്രികളില്‍ നിയമിക്കുന്നില്ല.

ഇഎന്‍ടി, നേത്രരോഗം, ത്വക്‌രോഗം വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ തസ്തികകള്‍ പുതുതായി സൃഷ്ടിച്ച് ഇവിടെ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സര്‍ക്കാരും ഇഎസ്‌ഐ കോര്‍പറേഷനും അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഏതാണ്ട് അമ്പതുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഇഎസ്‌ഐ ബീച്ച് ആശുപത്രി കെട്ടിടം മേല്‍ക്കൂര പഴകി കമ്പികള്‍ തുരുമ്പിച്ച് കോണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്നു വീഴുന്നത് നിത്യസംഭവമാണ്. പലരോഗികള്‍ക്കും ജീവനക്കാര്‍ക്കും ആയുസിന്റെ ബലംകൊണ്ടാണ് ഇവ തലയില്‍ വീണിട്ടും പരിക്കു പറ്റാതിരുന്നത്. വാര്‍ഡുകളിലെ കുളിമുറിയും കക്കൂസും ജലസേചന സൗകര്യമില്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. രോഗികള്‍ പുറത്തുനിന്നും വെള്ളം കോരിയാണ് പ്രാഥമികാവശ്യങ്ങള്‍പോലും നിര്‍വ്വഹിക്കുന്നത്. അടുത്തകാലത്ത് രോഗികള്‍ക്ക് അപകടവും സംഭവിച്ചിട്ടുണ്ട്.

ആശുപത്രി പരിസരം കാടുകയറിക്കിടക്കുന്നതിനാല്‍ വാര്‍ഡുകളില്‍ രോഗികള്‍ക്ക് കൂട്ടായി വിഷപ്പാമ്പ്, മരപ്പട്ടി തുടങ്ങിയ ജീവികളുമുണ്ട്. കാടുവെട്ടിത്തെളിക്കുന്നതിനും പുനര്‍നവീകരണത്തിനുമായി ഫണ്ടുണ്ടെങ്കിലും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. ആശുപത്രി പരിസരത്ത് ഏകദേശം അമ്പതില്‍പ്പരം മരങ്ങള്‍ കടപുഴകി ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. അപകടസാദ്ധ്യതയേറിയ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

ബീച്ച് ആശുപത്രിയിലും പാതിരപ്പള്ളി ഡിസ്‌പെന്‍സറിയിലും മരുന്നിന് ക്ഷാമമാണ്. പാരാസെറ്റമോള്‍ പോലുള്ള ഗുളികകളും ഇവിടെ ലഭിക്കാറില്ല. ഇതേത്തുടര്‍ന്ന് രോഗികള്‍ കൂടിയ വിലയ്‌ക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ടിവരുന്നു. ബീച്ച് ആശുപത്രിയിലും പാതിരപ്പള്ളി ഡിസ്‌പെന്‍സറിയിലും വഴിച്ചേരി ഡിസ്‌പെന്‍സറിയിലും ആവശ്യത്തിന് ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുകയും ബീച്ച്ആശുപത്രിയുടെ കെട്ടിടം പുതുക്കിപ്പണിയുന്നതിനും മരങ്ങള്‍ വെട്ടി നീക്കുന്നതിനും മറ്റും അടിയന്തര നടപടികള്‍ വേണമെന്ന് ആവശ്യമുയരുന്നു. കയര്‍ഫാക്ടറി തൊഴിലാളികളടക്കം ജോലിചെയ്യുന്ന ദിവസങ്ങളില്‍അവന്റെ വരുമാനത്തിന്റെ ഒന്നേമുക്കാലും, തൊഴിലുടമയുടേത് നാലേമുക്കാലും അടക്കം ഒരു തൊഴിലാളി അവന്റെ വരുമാനത്തിന്റെ ആറര ശതമാനം തുക മുന്‍കൂറായി ഇഎസ്‌ഐ കോര്‍പറേഷനു നല്‍കുന്നുണ്ട്. എന്നാല്‍ അസുഖം വന്നു മരുന്നിന് ചെല്ലുന്ന തൊഴിലാളികള്‍ക്ക് ഇവിടെ മരുന്നില്ല.

ബീച്ചാശുപത്രിയില്‍ കിടപ്പുരോഗികള്‍ക്ക് തണുത്തഭക്ഷണമാണ് നല്‍കുന്നത്. പരാതി പറഞ്ഞാലും നടപടി ഉണ്ടാകുന്നില്ല. ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാരും ഇഎസ്‌ഐ കോര്‍പറേഷനും തൊഴില്‍ വകുപ്പും ബന്ധപ്പെട്ടവരും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.