തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവനെ പൊതുനിരത്തില്‍ തെറ്റായി ദൃശ്യാവിഷ്കരിക്കുകയും ഗുരുപ്രതിമ നശിപ്പിച്ചതിനെതിരെയും ദീനദയാല്‍ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ശാന്തിവിള ജംഗ്ഷനില്‍ വച്ച് സാംസ്കാരിക സമിതി ചെയര്മാന് ശാന്തിവിള വിനോദിന്റെ അധ്യക്ഷതയില്‍ നടന് കൊല്ലം തുളസി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഗുരുപ്രതിമ തകര്‍ക്കുകയും ഗുരുദേവനെ കുരിശിലേറ്റി പൊതുനിരത്തില്‍ ദൃശ്യാവിഷ്കരിക്കുകയും ചെയ്ത നടപടി ഗുരുനിന്ദയാണെന്നും ആക്രമങ്ങള്കൊണ്ടും വാചക കസര്‍ത്തുകൊണ്ടും പോറലേല്‍പ്പിക്കാമെന്ന് കരുതുന്നവരെ ശ്രീനാരായണഭക്തര്‍ ധര്മശക്തികൊണ്ട് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
പൊന്നുമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഗോപന്, കല്ലിയൂര്‍ പഞ്ചായത്ത് ആരോഗ്യ വി
ദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മനോജ് കെ. നായര്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. പ്രസന്നന്, എസ്എന്‍ഡിപി വെള്ളായണി ശാഖ പ്രസിഡന്റ് എന്‍. വിശ്വംഭരന്, പൊന്നുമംഗലം എന്‍എസ്എസ് കരയോഗം സെക്രട്ടറി എസ്.എന്‍. രാജപത്മന്, എസ്എന്‍ഡിപി യോഗം പൊന്നുമംഗലം സെക്രട്ടറി എസ്. അനില്‍കുമാര്‍, എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് കോവളം യൂണിയന് പ്രസിഡന്റ് വെള്ളായണി എസ്. രാജേഷ്, കേരള തണ്ടാര് സര്‍വീസ് സൊസൈറ്റി സംസ്ഥാന സമിതി അംഗം അഡ്വ പെരുന്താന്നി എസ്. ശ്രീകുമാര്‍, കേരള വിശ്വകര്‍മ സഭ താലൂക്ക് ട്രഷറര്‍ എസ്. ബൈജു, വിവേകാനന്ദ സാംസ്കാരിക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളായണി എസ്. രാജാരാമന്‍, സനാതന ധര്‍മസമിതി പ്രസിഡന്റ് ഇടയ്ക്കോട് സുധി, തെന്നൂര്‍ ശ്രീകണ്ഠന് ശാസ്താക്ഷേത്രം പ്രസിഡന്റ് എസ്. ശ്രീകുമാര്‍, എസ്. വിനോദ്കുമാര്‍, ശാന്തിവിള സജികുമാര്‍, പുതുക്കുടി വേണുേഗോപാല്‍, കെ. സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: