പുല്‍പ്പള്ളി : പനി ബാധിച്ച് മൂന്നുവയസ്സുകാരന് മരിച്ചു. വേലിയമ്പം കണ്ടാമല കോളനിയിലെ രമേശന് പ്രിയ ദമ്പതികളുടെ മകന് വൈഷ്ണവാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് ഒരുമാസത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പനി മൂര്‍ഛിക്കുകയായിരുന്നു. വീട്ടില്‍വച്ചായിരുന്നു മരണം. സഹോദരി അനൂജ. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് കോളനി സ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: