Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമപുരുഷന്റെ സേവകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 09:22 pm IST
inSamskriti

അബ്രവില്ലക്ഷ്മണം പ്രീതഃ

സമുദ്രാത്ജലമാനയ

തേനചേമം മഹാപ്രാജ്ഞമഭിഷിഞ്ച

വിഭീഷണ

ലക്ഷ്മണ സമുദ്രജലം കൊണ്ടുവരൂ. ആ ജലം കൊണ്ട് ഈ മഹാപ്രാജ്ഞനെ രാക്ഷസരാജ്യത്തിന്റെ സിംഹാസനത്തില്‍ അഭിഷേകം ചെയ്യൂ. രാമാജ്ഞയനുസരിച്ച് താന്‍ അപ്പോള്‍തന്നെ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു.

ശ്രീരാമചന്ദ്രന്‍ ഒറ്റക്കിരിക്കുന്ന അവസരം നോക്കി സുഗ്രീവന്‍ രാമനോട് ചോദിച്ചു. പ്രഭോ ഇനി രാവണനും അഭയം ചോദിച്ച് വരികയാണെങ്കില്‍ അങ്ങ് എന്തുചെയ്യും? ലങ്ക തിരിച്ച് രാവണന് കൊടുക്കുമോ? ആ ചോദ്യത്തിന് ശ്രദ്ധേയമായ ഉത്തരമാണ് രാമന്‍ നല്‍കിയത്.

പറഞ്ഞ വാക്ക് പറഞ്ഞതുതന്നെ വാക്കില്‍ യാതൊരു മാറ്റവുമില്ല. ഇനി രാവണന്‍ വന്ന് അഭയംതേടിയാലും വിഭീഷണന്‍ ലങ്കാധിപതിയായിരിക്കും. രാവണന് നല്‍കാനായി എന്റെ കൈവശം അയോദ്ധ്യയുണ്ടല്ലോ?

സുഗ്രീവന്‍ വിഭീഷണനെ ആശ്ലേഷിച്ചശേഷം പറഞ്ഞു. ഇനിമുതല്‍ അങ്ങ് പരമപുരുഷനായ ശ്രീരാമന്റെ സേവകന്മാരില്‍ മുഖ്യനാകുന്നു. രാവണനിഗ്രഹത്തിനായി ഭവാന്‍ ഇനി കഴിയാവുന്ന സഹായങ്ങള്‍ ചെയ്തുതരണം. അതുമൂലം അങ്ങേക്ക് ശ്രേയസ്സ് ലഭിക്കുന്നതാണ്.

സുഗ്രീവന്‍ പറഞ്ഞതുകേട്ട് വിഭീഷണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അഖിലേശ്വരനായ ശ്രീരാമന് ആരുടേയും സഹായം ആവശ്യമുള്ളതായി എനിക്കുതോന്നുന്നില്ല. അദ്ദേഹത്തെ സഹായിക്കുന്നതായി നമുക്ക് തോന്നുന്നതുതന്നെ വിഡ്ഢിത്തമാണ്. മായയുടെ പ്രഭാവത്താല്‍, സത്വ, രജ, തമോഗുണ ഭാവങ്ങളിലൂടെ നാം അങ്ങിനെ വിചാരിച്ചുപോകുന്നു. നാമെല്ലാവരും ശ്രീരാമ ഭൃത്യന്മാരാണെന്ന് മനസ്സിലാക്കിക്കൊണ്ട് അദ്വയഭാവത്തോടുകൂടി അദ്ദേഹത്തെ സേവിക്കുകയാണ് വേണ്ടത്.

രണ്ടുപേരുടേയും സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ശ്രീരാമചന്ദ്രന്‍ വിഭീഷണനോടായി പറഞ്ഞു. ഞങ്ങള്‍ ലങ്ക എന്ന് കേട്ടിട്ടേ ഉള്ളൂ. അതിന്റ ഉത്ഭവം, വലിപ്പം, സമ്പത്ത്, സജ്ജീകരണം ഇവയെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല. അതറിയുന്നത് നമ്മുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിരിക്കും. അതുകൊണ്ട് അതിനെപ്പറ്റി വിശദമാക്കിയാല്‍ നന്നായിരിക്കും.

വിഭീഷണന്‍ പറഞ്ഞു. ലങ്കയെപ്പറ്റി സമ്പൂര്‍ണ്ണമായ ഒരു വിവരണം അത്ര എളുപ്പമല്ല. അത്രയ്‌ക്ക് സര്‍വ്വതോന്മുഖമായ വ്യാപ്തിയും സമാനതകളില്ലാത്ത പ്രത്യേകതകളും നിറഞ്ഞതാണ് ലങ്ക. നാം അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളെ എന്നാല്‍ കഴിയുംവിധത്തില്‍ ഞാന്‍ വിവരിക്കാം.

പണ്ടൊരിക്കല്‍ നാഗശ്രേഷ്ഠനായ വാസുകിയും ജഗല്‍പ്രാണനായ വായുദേവനും തമ്മില്‍ ആരാണ് കൂടുതല്‍ ശക്തിശാലിയെന്ന വിഷയത്തില്‍ മത്സരബുദ്ധിയോടുകൂടി വാശിയേറിയ വാഗ്വാദം നടന്നു. സകല പ്രാണികളേയും ജീവനോടെ നിലനിര്‍ത്തുന്നത് ഞാനാണെന്നും ഞാനില്ലെങ്കില്‍ലോകംനിര്‍ജീവമായിരിക്കുമെന്ന് വായുദേവനും. എപ്പോഴും ചഞ്ചലസ്വഭാവമുള്ളവനും ഒരു രൂപംപോലുമില്ലാത്തവനാണെന്നും, നിസ്സാരനായ നീ എന്നേക്കാളെന്നല്ല ആരെക്കാളും മോശപ്പെട്ടവനാണെന്ന് വാസുകിയും വാദിച്ചു. ഇവര്‍ തമ്മില്‍ പോര് മൂത്തപ്പോള്‍ ഇന്ദ്രന്‍ ഇടപെടുകയും ബലപരീക്ഷക്ക് ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്തു.

ആയിരം കൊടുമുടികളുള്ള മഹാമേരുവിനെ വാസുകി തന്റെ ആയിരം ഫണങ്ങളെക്കൊണ്ട് അമര്‍ത്തിപ്പിടിക്കട്ടെയെന്നും; ആ സമയത്ത് അവയില്‍ ഒന്നിനെയെങ്കിലും വായു അടിച്ചിളക്കിപ്പറപ്പിക്കട്ടെയെന്നും പറപ്പിച്ചാല്‍ വായുശക്തന്‍ ഇല്ലെങ്കില്‍ വാസുകി ബലശാലിയെന്നും ഇന്ദ്രന്‍ നിബന്ധനവെച്ചു.

ഇന്ദ്രന്റെ പരീക്ഷണനിര്‍ദ്ദേശം സ്വീകരിച്ച് വാസുകി തന്റെ ഫണങ്ങളെക്കൊണ്ട് മേരുവിന്റെ ആയിരം ശൃംഗങ്ങളേയും ബലമായി അമര്‍ത്തിപ്പിടിച്ചു. വായുദേവന്‍ ഒരു കൊടുമുടിയെങ്കിലും അടര്‍ത്തിയെടുക്കാനായി ശൃംഗങ്ങളില്‍ മാറിമാറി ആഞ്ഞുവീശി. ഒരു പഴുതും കിട്ടാതായപ്പോള്‍ വായു ഒരു സൂത്രം പ്രയോഗിച്ചു. അല്പവും അനങ്ങാതെ ഒരിടത്ത് നിലയായി. വായുവിന്റെ യാതൊരനക്കവും ഇല്ലാതായപ്പോള്‍ വാസുകി വായു തോറ്റോടിപ്പോയിരിക്കുമെന്ന് വിചാരിച്ച് എവിടെയാണെന്ന് കണ്ടുപിടിക്കാനായി തന്റെ ഫണമൊന്നുയര്‍ത്തി. ചുറ്റും നോക്കാന്‍ തുടങ്ങി. ഈ തക്കം നോക്കി വായു വാസുകി ഫണമുയര്‍ത്തിയ ശൃംഗത്തെ അടര്‍ത്തിയെടുത്ത് പറപ്പിച്ച് ദക്ഷിണസമുദ്രത്തില്‍ നിക്ഷേപിച്ചു. സമുദ്രജലത്തില്‍ മുങ്ങിക്കിടന്നിരുന്ന ത്രികൂടപര്‍വതത്തിന്റെ മുകളില്‍ ആ ശൃംഗം ഉറച്ചിരുന്നുപോയി. അങ്ങിനെ സമുദ്രനിരപ്പിനു മുകളില്‍ കാണുന്ന രത്‌നാചല ശൃംഗമാണ് ലങ്ക. ഈ ലങ്കാദ്വീപ് സര്‍വത്ര രത്‌നമയവുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.