ചുങ്കത്തറ: അവഗണിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിന്ന് മറുപടി നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ്. ഹിന്ദുഐക്യവേദി നിലമ്പൂര്‍ താലൂക്ക് കണ്വെന്ഷന് ചുങ്കത്തറ വിശ്വഭാരതി വിദ്യാനികേതനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദികളായ ഐഎസിനെ ന്യായീകരിച്ച കോണ്‍ഗ്രസിനേയും ഹൈന്ദവ ആചാര്യന്മാരെ നിരന്തരം അവഹേളിക്കുന്ന ഇടതുപക്ഷത്തിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത വിലനല്‍കേണ്ടിവരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഗിരീഷ് പൈക്കാടന്‍, എ.എസ് നിഷാദ്, ആര്.ദീപു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഗിരീഷ് പൈക്കാടന്‍(പ്രസിഡന്റ്), പി.രാമകൃഷ്ണന്(വര്‍ക്കിംഗ് പ്രസിഡന്റ്), എ.എസ്.നിഷാദ്(ജനറല്‍ സെക്രട്ടറി), രാമകൃഷ്ണന് കരുളായി(ജോ.സെക്രട്ടറി), ആര്.ദീപു(സംഘടനാ സെക്രട്ടറി), വി.എസ്.സത്യന്(ട്രഷറര്‍), പി.രഞ്ജിത്ത്, ശിവപ്രസാദ്, ടി.ദിവാകരന്(അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: