കണ്ണൂര്‍: ചീമേനി ആനിക്കാടി കോളനിയില്‍ നിന്നും ബാലികയെ തട്ടിയെടുത്ത വികലാംഗനായ ഭിക്ഷാടകനെ കണ്ണൂരില്‍ പൊലീസ് അറസ്റ്റുചെയ്തു. പ്രസാദ്-ഫാത്തിമ ദമ്പതികളുടെ മകളായ സോന (5) നെയാണ് വീട്ടിനടുത്ത് താമസിക്കുന്ന അരുള്‍ദാസ്(55) എന്നയാള്‍ ഇന്നലെ രാവിലെ 10 മണിയോടെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍തന്നെ പൊലീസില്‍ പരാതി നല്കി. കാസര്‍കോഡ് പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ പൊലീസ് ബസ്സുകളില്‍ നടത്തിയ പരിശോധനയിലാണ് ബാലികയെ കണ്ടെത്തിയത്.
ആനിക്കാട് കോളനിയില്‍ താമസക്കാരനായ അരുള്‍ദാസുമായി കുട്ടിയുടെ കുടുംബം നേരത്തെ പരിചയക്കാരാണ്. സോനയുടെ സഹോദരനായ ഫര്മ്മന് പ്രസാദാണ് കുട്ടിയെ അരുള്‍ദാസ് കൂട്ടിപ്പോയ വിവരം അറിയിച്ചത്. കുട്ടിയുടെ അമ്മ വീട്ടിലേക്ക് വെള്ളം എടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. ഉടന്‍തന്നെ ഫാത്തിമ മകളെയും അരുള്‍ദാസിനെയും തിരക്കിയെത്തിയെങ്കിലും കണ്ടെത്തനായില്ല. പിന്നിട് ഇവര്‍ ചീമേനി പൊലീസില്‍ പരാതി നല്കി. അരുള്‍ദാസ് കോഴിക്കോടേക്ക് ബസ്സ് മാര്‍ഗം തിരിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഹൈവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടിലോടുന്ന ബസ്സില്‍ നിന്ന് അരുള്‍ദാസിനെയും കുട്ടിയെയും കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ബന്ധുക്കള്‍ കണ്ണൂരിലെത്തി കുട്ടിയെ ഏറ്റെടുത്തു. കൊടക്കാട് കണ്ണന്‍പാറ സ്കൂളില്‍ ഒന്നാം തരം വിദ്യാര്‍ഥിനിയാണ് സോന. കാസര്‍കോഡ് പത്ത് വര്‍ഷങ്ങമായി സ്ഥിര താമസക്കാരാണ് അരുള്‍ദാസ്. ഇയാള്‍ക്ക് നേരത്തെ പ്ലാസ്റ്റിക് കമ്പനിയില്‍ ജോലിയുണ്ടായിരുന്നു. പിന്നീട് കമ്പനി പൂട്ടിയപ്പോള്‍ ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. തമിഴ്നാട് ചിദംബരമാണ് സ്വദേശം. വര്‍ഷത്തില്‍ രണ്ട്തവണ ഇയാള്‍ തമിഴ്നാട്ടിലേക്ക് പോകാറുണ്ട്, ഭാര്യയായ വനജക്ക് തൊഴിലുറപ്പ് ജോലിയാണ്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വന്തംവീട്ടിലാണ് ഇവര്‍ താമസം. സംഭവത്തിന് പിന്നില്‍ കുട്ടികളെ തട്ടിയെടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: