കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനോടൊപ്പം കണ്ണൂരില്‍ പത്രസമ്മേളനം നടത്തി തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച എ.അശോകന്റെ നിലപാട് രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ മര്യാദക്കും ധാര്‍മികതക്കും നിരക്കാത്തതാണ് അശോകന്റെ ആരോപണം. അശോകന് മാത്രമാണ് ആരോപണം ഉന്നയിച്ചതെങ്കില്‍ വിലകല്‍പ്പിക്കാതെ അവഗണിക്കാമായിരുന്നു. എന്നാല്‍ പി.ജയരാജന്റെ സാന്നിധ്യത്തില്‍ ആരോപണമുന്നയിച്ചത് കൊണ്ടാണ് മറുപടി പറയുന്നതെന്നും സുധാകരന് പറഞ്ഞു.
അശോകന്റെ ഗതികേടുകൊണ്ടാണ് ഇത്തരം വിലയില്ലാത്ത ആരോപണം ഉന്നയിക്കേണ്ടി വന്നത്. സ്വന്തം പാര്‍ട്ടി പുറത്താക്കിയപ്പോള്‍ ജയരാജന്റെ കാലില്‍ വീണ അശോകന്റെ ജീവന് ഇപ്പോള്‍ അയാളുടെ കയ്യിലാണുള്ളത്. തന്റെ രാഷ്ട്രീയ യജമാനനെ പ്രീണിപ്പിക്കാനുള്ള വൃഥാവ്യായാമമാണ് അശോകന് നടത്തുന്നത്. പതിനഞ്ചോളം സിപിഎമ്മുകാരെ കൊന്നുതള്ളിയ അശോകന്റെ തലക്ക് വില പറഞ്ഞ നേതാവാണ് ജയരാജന്. അത്തരമൊരാളുകളുടെ കൂടെ യിരുന്ന് പത്രസമ്മേളനം നടത്തേണ്ടി വന്നത് ജയരാജന്റെ ഗതികേടുകൊണ്ടാണ്. കൊലപാതകപരമ്പര നടത്തി പ്രതിക്കൂട്ടിലായ സിപിഎം ആരെയെങ്കിലും കരുവാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. ക്രിമിനലുകള്‍ക്ക് അഭയം നല്കുന്ന പാര്‍ട്ടിയായി സിപിഎം അധ:പതിച്ചിരിക്കുകയാണ്. സമചിത്തത നഷ്ടപ്പെട്ട ജയരാജന് മാനസിക ചികിത്സയാണ് ആവശ്യം.
എല്ലാ രാഷ്ട്രീയപ്പാര്ട്ടികള്ക്കെതിരെയും നിരവധി തവണ അക്രമം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. സ്വന്തം ഘടകകക്ഷിയായ സിപിഎമ്മിനെ പോലും സിപിഎം നിരവധി തവണ അക്രമിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടുകള്ക്കിരയാകാത്ത ഒരു രാഷ്ട്രീയ സംഘടനയും കേരളത്തിലില്ല. സിപിഎമ്മുകാര്‍ മൃഗീയമായി കൊലപ്പെടുത്തിയ ഫസല്‍ വധത്തിനെതിരെയും പ്രതികരിച്ചിട്ടുണ്ട്. സമനില തെറ്റിയ സിപിഎം നേതൃത്വം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മറ്റ് ജില്ലയിലെ സിപിഎം നേതൃത്വം കണ്ണൂര്‍ ലോബിക്കെതിരെ നീക്കമാരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ അക്രമത്തിനെതിരെ മുഖം നോക്കാതെ എല്ലാവരുമായി സഹകരിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.
ഇസ്ലാമിക തീവ്രവാദിയായ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയനാക്കിയപ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി സിപിഎം നേതൃത്വം രംഗത്തെത്തിയതിന് കാരണം ഇവരുടെയെല്ലാം മനോനില ഒരേപോലെയായത് കൊണ്ടാണ്. കൊലയാളികളെ വധശിക്ഷക്ക് വിധേയരാക്കരുതെന്ന് സിപിഎം നിലപാട് വ്യക്തമാക്കുന്നത് തീവ്രവാദികളും സിപിഎമ്മും സമാന ചിന്താഗതിക്കാരായത് കെണ്ടാണ്. സിപിഎമ്മും താലിബാനും ഒരുപോലെയാണെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: