കോട്ടയം: യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിനു ഇന്നു കോട്ടയത്തു തിരിതെളിയും. രാവിലെ ഒമ്പതിനു മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍കാളിദാസഭട്ടതിരിപ്പാട് പതാക ഉയര്‍ത്തും. പത്തിന് ചേരുന്ന സമ്മേളനത്തില്‍ മണ്ണാറശാ വലിയമ്മ ഉമാദേവി അന്തര്‍ജനം ഭദ്രദീപം തെളിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി കാസര്‍കോഡ് ജില്ലയിലെ നീലേശ്വരത്തു നിന്നു കന്യാകുമാരി ജില്ലയില്‍െ തിരുവട്ടാറില്‍ നിന്നും ആരംഭിച്ച വിളംബരജാഥകള്‍ തിരുനക്കരമൈതാനത്തു സംഗമിച്ചു. യുവജന വനിതാ സഭകളുടെ നേതൃത്വത്തില്‍ വിവധയിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണു ജാഥകള്‍ തിരുനക്കരയില്‍ സംഗമിച്ചത്. ശനിയാഴ്ച ഉച്ചയ്‌ക്ക് സഭയുടെ കൗണ്‍സില്‍ യോഗം ചേരും.തദ്ദേശസ്വയം തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്യും. വൈകിട്ട് 5.30നു തിരുനക്കര മൈതാനത്തു ഭൂപരിഷ്‌കരണം ഒരു പുനര്‍വായന എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 9.30നു ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തും. 11.30ന ചേരുന്ന സുഹൃദ്‌സമ്മേളനം ശ്രീശങ്കര ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.പി.പി. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തിരുനക്കര മൈതാനത്തു വൈകിട്ട് 5.30നു ചേരുന്ന സമ്മേളനം എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.രാത്രി 7.30നു കഥകളി. ഡി.സി. ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ സെമിനാര്‍ നടക്കും. 1നു രാവിലെ ഒമ്പതിനു മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന സമ്മേളനം ഐഷാ പോറ്റി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്നു തിരുനക്കര മൈതാനത്തു ചേരുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി. അനില്‍കുമാര്‍ പ്രസംഗിക്കും.
വ്യാവസായിക പ്രദര്‍ശനം, സംഗീതസദസ്, ഗാനമേള, കഥകളി തുടങ്ങിയവയും സമ്മേളനത്തോടുനബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
















