മട്ടാഞ്ചേരി: പള്ളി വികാരിയുടെ മനുഷ്യത്വരഹിത നടപടിയെ തുടര്‍ന്ന് ആനറ്റിന്റെ മൃതദേഹം കുടുംബ കല്ലറയില്‍ അടക്കാനായില്ല. രോഗശയ്യയിലായി മരണപ്പെട്ട അമ്മയുടെ മൃതദേഹം മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം മകന്‍ ഒടുവില്‍ മറ്റൊരിടത്ത് അടക്കം ചെയ്തു. ഫോര്‍ട്ടുകൊച്ചി കുന്നുംപുറം അലന്റെല്‍ വീട്ടില്‍ അനറ്റ്‌മൊ റസ്സി (91) ന്റെ മതദ്ദേഹമാണ് മകന്‍ അലന്‍ മൊ റസ്സിന് പള്ളി വികാരിയുടെ നിലപാടിനെതുര്‍ന്ന് കുടുംബ കല്ലറയില്‍ അടക്കം ചെയ്യാന്‍ കഴിയാഞ്ഞത്. കുടുംബക്കല്ലറയുടെ രേഖകളില്ലെന്ന കാരണമുയര്‍ത്തിയാണ് ഫോര്‍ട്ട് കൊച്ചി സാന്തക്രൂസ് ബസലിക്ക വികാരി പീറ്റര്‍ താറെങ്ങാട്ട് സംസ്‌കാരം കുടുംബക്കല്ലറയില്‍ അനുവദിക്കാത്തതെന്നാണ് അലന്‍ പറയുന്നത്.
രോഗശയ്യയിലായിരുന്ന മാതാവിന്റെ മരണം അറിയിച്ച അലന്‍ കല്ലറരേഖകള്‍ അഞ്ച് ദിവസത്തിനകം ഹാജരാക്കാമെന്ന് വികാരിയോട് പറഞ്ഞിട്ടും അത് അനുവദിക്കാതെ മൃതദേഹം അടക്കം ചെയ്യുവാന്‍ സമ്മതിച്ചില്ലെന്ന് അലന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. 1920 മുതല്‍ അലൈന്‍ മോ റസിന്റെ കൂടുംബ കല്ലറ നിലനില്ക്കുകയും രണ്ട് തലമുറയില്‍പ്പെട്ട ബന്ധുക്കളെ സംസ്‌ക്കരിക്കുകയും ചെയ്ത കല്ലറയില്‍ 2006ല്‍ പിതാവിന്റെ സഹോദരിയെ അടക്കം ചെയ്തിരുന്നു.
ഇതൊന്നും പരിഗണിക്കാതെ രേഖകളുടെ അഭാവം ഉയര്‍ത്തിക്കാട്ടിയാണ് പള്ളി വികാരി മനുഷത്വരഹിതവും, നീതിരഹിതവുമായ നടപടി കൈക്കൊണ്ടതെന്ന് ഫോറം ഫോര്‍ കാത്തലിക് ലൈയ്റ്റിറൈറ്റ്‌സ് ഭാരവാഹികളായ പ്രസിഡന്റ് സ്റ്റാന്‍ലി പൗലോസ്, സെക്രട്ടറി കെ.വി.അന്‍സല്‍ എന്നിവര്‍ പറഞ്ഞു.
















