മലപ്പുറം: കെഎന്‍എ ഖാദര്‍ എംഎല്‍എയുടെ കാര്‍ തട്ടി ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി കോയക്കുട്ടി(72) ആണ് മരിച്ചത്. പരിക്കേറ്റ യാസിര്‍, ഷെരീഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് എംഎല്‍എ കാറിലുണ്ടായിരുന്നില്ല.
എംഎല്‍എയെ വിളിക്കാന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ഒതുക്കുങ്ങലില്‍ വെച്ചാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് നിന്നും വാഹനം മാറ്റാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇതിന് മുമ്പും എംഎല്‍എയുടെ കാര്‍ തട്ടി ഒരാള്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: