നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ ഗോത്രസാരഥി പദ്ധതിക്ക് തുടക്കമായി.
വനവാസി കോളനികളിലെ വിദ്യാര്‍ത്ഥികളെ വാഹനങ്ങളില്‍ സ്കൂളിലെത്തിക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. വാളാംതോട്, കണ്ടില്ലാപാറ, നായാടാംപൊയില്‍, കരിമ്പ്, ചീങ്കണ്ണിപാലി, വെണ്ടോക്കുംപൊയില് എന്നീ കോളനികളിലെ 41 വിദ്യാര്‍ത്ഥികളെ രാവിലെ അവര്‍ പഠിക്കുന്ന കക്കാടംപൊയില്‍ സെന്റ് മേരീസ് ഹൈസ്ക്കൂളില്‍ എത്തിക്കും. വൈകിട്ട് തിരികെ കൊണ്ടുവരും. ട്രൈബല്‍ ഡിപ്പാ ര്ട്ട്മെന്റിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി.
ഉദ്ഘാടന ചടങ്ങില്‍ പി.സുബ്രഹ്മണ്യന്, ടി.രമേശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: