കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി പഠന വകുപ്പുകളിലെ അധ്യാപക നിയമനം അട്ടിമറിക്കാന്‍ ശ്രമനടക്കുകയാണെന്ന് ഇടത് അനുകൂല അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകനിയമനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യം ഒരുക്കുന്ന കാര്യത്തിലും കാമ്പസില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിലുമെല്ലാം സര്‍വകലാശാല അധികാരികളും സിന്‍ഡിക്കേറ്റും തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന് ജീവനക്കാരുടെ ഇവര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനിയമനം അട്ടമറിക്കുകയാണ്, 2010ല്‍ തുടങ്ങിവെച്ച സ്ഥിരം അധ്യാപകരുടെ നിയമനം കഴിഞ്ഞ അഞ്ചു വര്‍ഷമായി പല കാരണങ്ങളാല്‍ തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു, ഏറ്റവുമൊടുവില്‍ 2015 മര്‍ച്ചില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം മുന്‍പ് നിര്‍ത്തിവെച്ച ഇന്റര്‍വ്യൂവിലൂടെ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് അനുസരിച്ച് നിയമനം നടത്താനും ബാക്കിയുള്ള മറ്റ് പോസ്റ്റുകളിലേക്ക് ഉടനടി നടപടികള്‍ സ്വീകരിക്കാനും യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതിനെതിരെ സര്‍വ്വകലാശാല ഹൈക്കോടതിയില്‍ അപ്പീലിന് പോകുകയാണുണ്ടായത്.കഴിഞ്ഞ ദിവസം ഹൈക്കടതി ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളുകയും കോടതി മുന്‍പ് ഇറക്കിയ ഉത്തരവ് പ്രകാരം നിയമനം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും യൂണിവേഴ്സിറ്റി അധികൃതര്‍ അധ്യാപകനിയമനം നീട്ടികൊണ്ടുപോയി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട്സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാര്‍ ആരോപിച്ചു, ദേശീയ അന്തര്‍ദേശീയ പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍വ്വകലാശാല വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. അധ്യാപകര്‍ ഏറ്റെടുത്ത പദ്ധതികള്‍ തന്നെ വലിയ കാലതാമസം നിമിത്തം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്, റൂസ പദ്ധതി പ്രകാരം സര്‍വകലാശാക്ക് കിട്ടേണ്ടിയിരുന്ന 20 കോടി രൂപ നാക് അംഗീകാരം ഇല്ലാത്തത് കൊണ്ട് നഷ്ടപെടുകയും ചെയ്തു,
യു ജി സിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായത്താല്‍ വിദ്യാര്‍ത്ഥി ക്ഷേമകേന്ദ്രം, സെനെറ്റ് ഹാള്‍, സെമിനാര്‍ ഹാള്‍, ബാങ്ക്, പോസേ്റ്റാഫീസ്, കാന്റീന് തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന മാങ്ങാട്ടുപറമ്പിലെ കാമ്പസില്‍ നിന്നും ഒന്നരവര്‍ഷം മുമ്പ് യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത താവക്കര കാമ്പസിലേക്ക് സര്‍വകലാശാല ആസ്ഥാനം രാഷ്ട്രീയ പ്രേരിതമായി പറിച്ചുനട്ട അതേ അവസ്ഥയിലാണ് ഇപ്പോഴുമുള്ളത്,ശുദ്ധമായ കുടിവെള്ളം പോലും ലഭ്യമാകാതെ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ത്ഥികളും നട്ടം തിരിയുകയാണ്,സ്റ്റുഡന്റ് ഫെസിലിറ്റി സെന്റര്‍ നിര്‍മാണം ഇത് വരെ തുടങ്ങിയിട്ടുപോലുമില്ല, ആസ്ഥാന മന്ദിരത്തിന് വളരെ അകലെ പോസ്റ്റല്‍ വകുപ്പ് തുടങ്ങിയ താത്കാലിക കൗണ്ടര്‍ വിദ്യാര്‍ത്ഥികള്‍ വന്‍ദുരിതമാണ് നല്‍കുന്നതെന്നും സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ ബാബു ആന്റോ, ഡോ പി.ടി.രവീന്ദ്രന്, യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് ജില്ലാ ഭാരവാഹി വിജയന് അടുക്കോടന്, ഡോ.വില്സന്.വി.എ, പി.കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: